ബന്തിയോട് റോഡരികില്‍ കൂട്ടിയിട്ട മണ്ണിലേക്ക് പാഞ്ഞുകയറി ബൈക്ക് മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

0
139

ബന്തിയോട്: (www.mediavisionnews.in) ദേശീയ പാതക്കരികില്‍ കൂട്ടിയിട്ട മണ്ണിലേക്ക് പാഞ്ഞുകയറിയ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. ബന്തിയോട്ടെ സാദിഖ്(23), സാബിത് (26) എന്നിവരെ പരിക്കേറ്റ് കുമ്പള ജില്ലാ സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

മുട്ടം ദേശീയ പാതയിലാണ് അപകടം. ടെമ്പോയെ മറികടക്കാന്‍ ശ്രമിച്ച കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിന് മാറികൊടുക്കുന്നതിനിടെയാണ് ബൈക്ക് ദേശീയ പാതയോരത്ത് കൂട്ടിയിട്ട മണ്ണിലിടിച്ചത്. ഇവിടെ മാസങ്ങളായി മണ്ണ് കൂട്ടിയിട്ടിരിക്കയാണ്. റോഡില്‍ നിന്ന് വെട്ടിക്കുന്ന വാഹനങ്ങള്‍ മണ്ണിലിടിച്ചുള്ള അപകടങ്ങള്‍ പതിവായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here