ഡി.കെ ശിവകുമാര്‍ കർണാടക കോൺഗ്രസ്​ അധ്യക്ഷന്‍

0
144

കർണാടക: (www.mediavisionnews.in) ഡി.കെ ശിവകുമാറിനെ കർണാടക കോൺഗ്രസ്​ അധ്യക്ഷനായി നിയമിച്ചു. കർണാടക കോൺഗ്രസ്​ പ്രസിഡന്റായിരുന്ന ദിനേഷ്​ ഗുണ്ടു റാവു ചൊവ്വാഴ്​ച രാജി സമർപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ്​ ബുധനാഴ്​ച ഡി.കെ ശിവകുമാറിനെ അധ്യക്ഷനായി നിയമിച്ചത്​. മധ്യപ്രദേശ്​ കോൺഗ്രസ്​ വലിയ പ്രതിസന്ധി നേരിടുന്നതിനിടെയാണ്​​ കർണാടകയിലെ നേതൃമാറ്റം.

മധ്യപ്രദേശിലെ വിമത ​കോൺഗ്രസ്​ എം.എൽ.എമാരെ ബി.ജെ.പി ബംഗളുരുവിലേക്കാണ്​ മാറ്റിയത്​. എന്നാൽ, എം.എൽ.എമാരെ പാർട്ടിയിലേക്ക്​ തിരിച്ചെത്തിക്കുമെന്നും​ നേതാക്കൾ പോയാലും വന്നാലും പാർട്ടിക്കൊന്നും സംഭവിക്കില്ലെന്നും ഡി.കെ. ശിവകുമാർ പറഞ്ഞിരുന്നു. അദ്ദേഹത്തി​​ന്റെ നിലപാട് പാർട്ടി അണികൾക്ക്​ വലിയ ആത്​മവിശ്വാസം നൽകിയിരുന്നു.

അനിൽ ചൗധരിയെ ഡൽഹി കോൺ​ഗ്രസ്​ അധ്യക്ഷനായി നിയമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here