കൊറോണക്കാലത്തും ഇരുട്ടടി: പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍; ലിറ്ററിന് മൂന്നു രൂപയുടെ വര്‍ദ്ധന

0
217

ന്യൂദല്‍ഹി: (www.mediavisionnews.in) പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ചു.പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ മൂന്ന് രൂപ വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞതിന്റെ നേട്ടം പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എക്സൈസ് തീരുവ ഉയര്‍ത്തിയതെന്നാണ് വിലയിരുത്തല്‍.

പെട്രോളിന്റെ സ്പെഷ്യല്‍ എക്സൈസ് ഡ്യൂട്ടി ലിറ്ററിന് രണ്ട് രൂപ മുതല്‍ എട്ട് രൂപ വരെയും ഡീസലിന് ലിറ്ററിന് നാല് രൂപയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര എണ്ണവിലയിലുണ്ടായ ഇടിവ് മൂലം ഉണ്ടായ നേട്ടം നികുതി കൂട്ടുന്നതോടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കില്ല. എക്സൈസ് തീരുവ മൂന്ന് രൂപ  വീതം വര്‍ദ്ധിപ്പിച്ചതിലൂടെ ഇന്ത്യയില്‍ ഇന്ധന വില കുറയാനുള്ള സാദ്ധ്യത അസ്തമിച്ചു

റോഡ് സെസ് പെട്രോളിന് ലിറ്ററിന് ഒരു രൂപയും ഡീസലിന് 10 രൂപയുമാണ് ഉയര്‍ത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here