കുമ്പളയില്‍ മദ്യപിച്ച് വാഹനം ഓടിച്ച പോലീസ് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ കൈയോടെ പിടികൂടി; പിന്നീട് സംഭവിച്ചത്

0
156

കുമ്പള. മദ്യലഹരിയില്‍ ഓടിച്ചുവരികയായിരുന്ന ഫല്‍യിംഗ് സ്‌ക്വാഡ് പൊലീസ് ജീപ്പ് നിയന്ത്രണം വിട്ടു. ഇതോടെ പൊലീസ് ജീപ്പ് ഡ്രൈവറെ നാട്ടുകാര്‍ തടഞ്ഞു വെച്ചു. തിങ്കളാഴ്ച വൈകിട്ടോടെ കുമ്പള ശാന്തിപ്പളത്താണ് സംഭവം.

കാസര്‍കോട് എ.ആര്‍ ക്യാമ്പ് ഫല്‍യിംഗ് സ്‌ക്വാഡ് പൊലീസ് ജീപ്പ് ഡ്രൈവറെയാണ് നാട്ടുകാര്‍ തടഞ്ഞുവച്ചത്. ബദിയടുക്ക ഭാഗത്ത് നിന്ന് കുമ്പളയിലേക്ക് വരികയായിരുന്ന പൊലീസ് നിയന്ത്രണം വിട്ട രീതിയിലായിരുന്നു. ബൈക്ക് യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും നേരെ പാഞ്ഞുവന്ന ജീപ്പ് ഓടിക്കുന്നയാള്‍ മദ്യലഹരിയിലാണെന്ന സംശയം നാട്ടുകാര്‍ക്കുണ്ടായി. ഇതോടെ ചിലര്‍ ജീപ്പ് തടഞ്ഞു നിര്‍ത്തി നോക്കിയപ്പോഴാണ് മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ ഡ്രൈവറെ കണ്ടത്. നാട്ടുകാര്‍ ഉടന്‍ തന്നെ കുമ്പള പൊലീസിനെ വിളിച്ചു വരുത്തി. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും വൈദ്യപരിശോധനക്ക് വിധേയനാക്കുകയും ചെയ്തു. തുടര്‍ന്ന് വിട്ടയച്ചു.

പൊലീസ് ജീപ്പ് ഡ്രൈവര്‍ മദ്യലഹരിയില്‍ ഒദ്യോഗികവാഹനം ഓടിച്ചതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി രഹസ്യാന്വേഷണവിഭാഗത്തോട് റിപ്പോര്‍ട്ടാവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here