കാസര്‍കോട് ജില്ലയില്‍ കൊവിഡ് 19 ബാധിച്ച സ്ഥിതി വിചിത്രം; രോഗബാധിതന്‍ ഫുട്‌ബോളടക്കമുള്ള പൊതു പരിപാടികളില്‍ പങ്കെടുത്തു; ജില്ലയില്‍ പ്രത്യേക കരുതല്‍ നടപടികള്‍

0
354

കാസര്‍കോട്: (www.mediavisionnews.in) ജില്ലയില്‍ രോഗം ബാധിച്ച സ്ഥിതി വിചിത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം ബാധിച്ചയാള്‍ കരിപ്പൂരാണ് വിമാനമിറങ്ങിയതെന്നും ആ ദിവസം അവിടെ താമസിച്ചെന്നും പിറ്റേ ദിവസം കോഴിക്കോട് പോയെന്നും അവിടെ നിന്ന് കാസര്‍കോട് പോയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇയാള്‍ ധാരാളം യാത്രചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘രോഗം ബാധിച്ചയാള്‍ കരിപ്പൂര്‍ വിമാനമിറങ്ങി ആ ദിവസം അവിടെ താമസിച്ചു. പിറ്റേദിവസം കോഴിക്കോട് പോവുകയും അവിടെനിന്ന് കാസര്‍കോട് പോവുകയും ചെയ്തു. കാസര്‍കോട് ചെന്നിട്ട് എല്ലാ പരിപാടികളിലും പങ്കെടുത്തു. അതില്‍ പൊതു പരിപാടികളുണ്ട്, ഫുട്‌ബോളുകളിയുണ്ട്, ക്ലബുകളുണ്ട്, വീട്ടില്‍ നടന്ന ചടങ്ങില്‍ ആതിഥേയനായും നില്‍ക്കുന്നുണ്ട്,’ മുഖ്യമന്ത്രി പറഞ്ഞു.

ഇതിന്റെ ഭാഗമായി നിരവധിയാളുകളെയാണ് നിരീക്ഷിക്കേണ്ടിവരികയെന്നും മന്ത്രി പറഞ്ഞു. ഇയാള്‍ ഇഷ്ടം പോലെ സഞ്ചരിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ കാസര്‍കോട് പ്രത്യേകം കരുതല്‍ നടപടികള്‍ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത് കേള്‍ക്കണമെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും അത് കേള്‍ക്കാത്തതിന്റെ ഫലമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട്ടെ എം.എല്‍.എമാര്‍ നിരീക്ഷണത്തിലാവുന്നതിന്കാരണക്കാരനായതും ഇദ്ദേഹമെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് പറയുമ്പോള്‍ സ്ഥിതി വളരെ മോശമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ അഞ്ച് പേര്‍ക്കും കാസര്‍കോട് ആറ് പേര്‍ക്കുമാണ് പാലക്കാട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

44390 പേരാണ് സംസ്ഥാനത്ത് നീരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 44165 പേര്‍ വീടുകളിലാണ് കഴിയുന്നത്. 225 പേര്‍ ആശുപത്രിയില്‍ കഴിയുന്നു.

ഇന്ന് മാത്രം 56 പേരാണ് ആശുപത്രിയിലായത്. ഇന്ന് മാത്രം 13632 പേര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

അതേസമയം 5570 പേരെ രോഗബാധയില്ലെന്ന് കണ്ട് ഒഴിവാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. 3436 സാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 2393 സാംപിളുകള്‍ നെഗറ്റീവാണ്.

LEAVE A REPLY

Please enter your comment!
Please enter your name here