ആശങ്ക വേണ്ട; വാഹനങ്ങളുടെ വാറന്‍റി, സര്‍വീസ് കാലാവധികൾ നീട്ടി മാരുതിയും

0
162

ന്യൂഡല്‍ഹി (www.mediavisionnews.in):  കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വാഹന വിൽപ്പന മാത്രമല്ല വിൽപ്പനാനന്തര സേവനങ്ങളെയും ലോക്ക് ഡൗണ്‍ ഉള്‍പ്പെടെ കാര്യമായി ബാധിച്ചു കഴിഞ്ഞു. തങ്ങളുടെ വാഹനം സർവീസിനോ റിപ്പയറിനോ നൽകാൻ കഴിയാത്ത അവസ്ഥയിലാണ് മിക്ക വാഹന ഉടമകളും.  ഈ സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ ആയങ്ക അകറ്റുന്നതാണ് ഇന്ത്യയിലെ വാഹന നിര്‍മാതാക്കളില്‍ പ്രബലരായ മാരുതിയുടെ തീരുമാനം. കാറുകളുടെ സര്‍വീസ്, വാറന്‍റി എന്നിവ നീട്ടി നല്‍കിയിരിക്കുകയാണ് മാരുതി.

മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ വാഹനത്തിന്റെ വാറണ്ടി അവസാനിക്കുകയും സൗജന്യ സര്‍വീസ് നഷ്ടപ്പെടുകയും എക്‌സ്റ്റെന്റഡ് വാറണ്ടി നീട്ടാന്‍ കഴിയാത്തവര്‍ക്കും ജൂണ്‍ 30 വരെ ഇതിനുള്ള അവസരങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് മാരുതി അറിയിച്ചു. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഷോറൂമുകള്‍ അടച്ചിടുന്നതിനാലാണ് ഈ നടപടി.

മാരുതി മാത്രമല്ല ഇന്ത്യയിലെ മറ്റ് വാഹന നിര്‍മാതാക്കളും വാറണ്ടിക്കും സര്‍വീസിനുമുള്ള സമയപരിധി നീട്ടിനല്‍കിയിട്ടുണ്ട്. ഹ്യുണ്ടായി, മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്,  കിയ മോട്ടോഴ്സ്,  ടൊയോട്ട, ലക്ഷ്വറി കാർ നിർമ്മാതാക്കളായ ബിഎംഡബ്ലിയു തുടങ്ങിയവരും യമഹ, ടിവിഎസ് തുടങ്ങിയ ഇരുചക്ര വാഹനനിര്‍മാക്കളും ങ്ങളുടെ സർവീസ് പാക്കേജുകൾ, വാറണ്ടി, എക്സ്റ്റൻഡഡ് വാറണ്ടി, ആനുവൽ മെയിന്റനൻസ് കോൺട്രാക്ട് എന്നിവയുടെ തീയതികൾ പുതുക്കി നൽകാൻ തീരുമാനിച്ചതായി നേരത്തെ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here