അക്രമത്തെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയ വൈരാഗ്യത്തില്‍ മൊറത്തണ സ്വദേശിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

0
376

മഞ്ചേശ്വരം: (www.mediavisionnews.in) വീടുകയറി ദമ്പതികളെ അക്രമിച്ച സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ മൂന്നംഗ സംഘം മൊറത്തണ സ്വദേശിയെ കുത്തിപ്പരിക്കേല്‍പ്പിച്ചതായി പരാതി. മൊറത്തണയിലെ മുഹമ്മദലിക്കാണ് കുത്തേറ്റത്.

കാസര്‍കോട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെ ഒരു കടക്ക് സമീപം വെച്ച് മൂന്നംഗ സംഘം അക്രമിച്ചുവെന്നാണ് പരാതി.

മൂന്നാഴ്ചമുമ്പ് മുഹമ്മദലിയെയും ഭാര്യയേയും ഒരു സംഘം വീടുകയറി അക്രമിച്ചിരുന്നു.

കഞ്ചാവ് വില്‍പന സംഘത്തെ കുറിച്ച് പൊലീസില്‍ വിവരം നല്‍കിയെന്നാരോപിച്ചായിരുന്നുവത്രെ അക്രമം. ഈ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here