വൈദ്യുതി ബില്ലടച്ചില്ല; കുമ്പള ചത്രംപള്ളം കോളനിയിൽ കുടിവെള്ളം മുടങ്ങി

0
140

കുമ്പള: (www.mediavisionnews.in) കുമ്പള പഞ്ചായത്ത് അഞ്ചാം വാർഡ് ചത്രംപള്ളം കോളനിയിൽ കുടിവെള്ളം മുടങ്ങിയിട്ട് ദിവസങ്ങളോളാമായി. വൈദ്യുതി ബില്ലടക്കാത്തതിനാലാണ് കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുതി ബന്ധംവിഛേദിച്ചത്. ഇതു കാരണം ചത്രംപളളം കോളനിയിലെ ഇരുപതോളം കുടുംബങ്ങൾക്കുള്ള കുടിവെള്ളമാണ് മുടങ്ങിയത്.

മാസം കൃത്യമായി ഗുണഭോക്താക്കൾ വൈദ്യുതി ബില്ലക്കാനുള്ള തുക നൽകി വരുന്നുണ്ട്. ഗുണഭോക്തൃസമിതി സെക്രട്ടറി ഇവരിൽ നിന്ന് പിരിച്ച തുക കെ.എസ്.ഇ.ബി യിൽ അടക്കാത്തത് കാരണം വൈദ്യുതി വിച്ഛേദിച്ചതെന്നാണ് പറയുന്നത്.

ചത്രംപള്ളം കോളനിയിലെ ഇരുപതോളം കുടുംബങ്ങൾക്ക് കുടിവെള്ളം മുടങ്ങിയ സംഭവം ഏറെ പ്രതിഷേധത്തിനിടയാക്കി. വിഷയത്തിൽ ജില്ലാ കലക്ടർക്ക് പരാതി നൽകുമെന്ന് ഒരു ഗുണഭോക്തൃസമിതി അംഗം പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here