യുവാവിന് പോകാന്‍ വണ്ടി കിട്ടിയില്ല; സര്‍ക്കാര്‍ ബസ് മോഷ്ടിച്ച് യാത്ര, യുവാവിനെ തിരഞ്ഞ് പോലീസ്, സംഭവം ഇങ്ങനെ

0
171

ഹൈദരാബാദ്: (www.mediavisionnews.in) യുവാവിന് യാത്ര ചെയ്യാന്‍ മറ്റ് മാര്‍ഗങ്ങളൊന്നും ഇല്ലാതെ വന്നപ്പോ നിര്‍ത്തിയിട്ടിരുന്ന സര്‍ക്കാര്‍ ബസ് മോഷ്ടിച്ച് കടന്നു കളഞ്ഞു. ഇതോടെ യുവാവിനെ തേടി പോലീസ് അന്വേഷണം തുടങ്ങി. തെലങ്കാനയിലെ വികാരാബാദില്‍ ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ തണ്ടൂര്‍ ബസ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ബസാണ് യുവാവ് തട്ടിയെടുത്തത്.

ഇയാള്‍ ബസ് സ്റ്റേഷനിലെ ജീവനക്കാരനാണെന്നാണ് വിവരം. ഇയാള്‍ക്ക് എത്തേണ്ട സ്ഥലത്ത് എത്തിയതിനു പിന്നാലെ ബസ് ഉപേക്ഷിച്ച് ഇയാള്‍ കടന്നുകളയുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവാവിനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും വികാരാബാദ് പോലീസ് അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here