മരണം വിതച്ച് കൊറോണ പടരുന്നു;ചൈനയില്‍ വൈറസ് ബാധിച്ച് മരിച്ചവര്‍ 425 ആയി

0
168

ബെയ്ജിങ്: (www.mediavisionnews.in) ലോകത്തെ ആശങ്കയിലാക്കി ചൈനയിലെ നോവല്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 425 ആയി ഉയര്‍ന്നു. രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും കുത്തനെയുള്ള വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്റെ കണക്ക് പ്രകാരം 20,438 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

തിങ്കളാഴ്ച മാത്രം 31 പ്രവിശ്യകളില്‍ നിന്നായി 3,235 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗം ബാധിച്ച്‌ ചികിത്സയിലുണ്ടായിരുന്ന 64പേര്‍ തിങ്കളാഴ്ച മരിക്കുകയും ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട ഹുബെയ് പ്രവിശ്യയിലാണ് മരണം റിപ്പോര്‍ട്ട് ചെയിതിരിക്കുന്നത്.

അതേസമയം വൈറസ് ബാധ സംശയിക്കുന്ന 5,072 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്. തിങ്കളാഴ്ചവരെയുള്ള കണക്കുകള്‍ പ്രകാരം 2,788 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. 632 പേര്‍ മാത്രമാണ്‌ ഇതേവരെ രോഗമുക്തി നേടിയിട്ടുള്ളത്.

2,21,015 ആളുകളെ നിരീക്ഷണത്തില്‍ ആക്കിയിരുന്നു. ഇതില്‍ 12,755 പേരെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. 1,71,329 പേര്‍ ഇപ്പോഴും ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here