തിരഞ്ഞെടുപ്പില്‍ തോറ്റു; പ്രചാരണവേളയില്‍ സമ്മാനിച്ച പണവും സാരികളും തിരികെ നല്‍കാന്‍ വോട്ടര്‍മാരോട് ആവശ്യപ്പെട്ട് സ്ഥാനാര്‍ഥി

0
151

നിസാമാബാദ്: (www.mediavisionnews.in) തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പലതും നല്‍കാറുണ്ട് സ്ഥാനാര്‍തഥികള്‍. പണത്തിന് പുറമെ സത്രീ വോട്ടര്‍മാരെ കയ്യിലെടുക്കാന്‍ സാരിയും വീട്ടുപകരണങ്ങളും നല്‍കല്‍ പുരുഷന്മാരെ മദ്യവും പണവും കൊടുത്ത് കയ്യിലെടുക്കല്‍. അങ്ങനെ പോകുന്നു സൂത്രങ്ങള്‍. എന്നാല്‍ തോറ്റാലോ ജയിച്ചാലോ ഇവര്‍ ഇതൊന്നും തിരികെ ചോദിക്കാന്‍ പോകാറില്ല. തോറ്റാല്‍ ദേഷ്യം കാണും എന്നല്ലാതെ കൊടുത്തത് വാങ്ങിക്കാന്‍ പോകില്ല. എന്നാലിവിടെ തിരഞ്ഞെടുപ്പില്‍ തോറ്റതിനു പിന്നാലെ പ്രചാരണവേളയില്‍ സമ്മാനിച്ച പണവും സാരികളും തിരികെ നല്‍കാന്‍ വോട്ടര്‍മാരോട് ആവശ്യപ്പെട്ടിരിക്കുകയാണ് സ്ഥാനാര്‍ഥി.

തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം. പാസം നര്‍സിംലൂ എന്ന സ്ഥാനാര്‍ഥിയാണ് ജനങ്ങളോട് സമ്മാനങ്ങള്‍ തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ദല്‍വായി ഗ്രാമത്തിലെ സഹകരണ തിരഞ്ഞെടുപ്പിലാണ് ഇദ്ദേഹം മത്സരിച്ചത്.ഇന്ദല്‍വായി മണ്ഡലത്തില്‍നിന്നാണ് നരസിംലു ജനവിധി നേടിയത്. തിരഞ്ഞെടുപ്പില്‍, 98പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ 79 വോട്ട് വിജയിക്ക് ലഭിച്ചു. വെറും ഏഴ് വോട്ടാണ് നര്‍സിംലുവിന് ലഭിച്ചത്.

ഇന്ദല്‍വായി പ്രൈമറി അഗ്രികള്‍ച്ചര്‍ കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ മുന്‍ ചെയര്‍മാനായിരുന്നു നര്‍സിംലൂ. തിരഞ്ഞെടുപ്പ് ഫലം പുറത്തെത്തിയതിനു പിന്നാലെ പാസം നര്‍സിംലൂ, പദയാത്ര സംഘടിപ്പിക്കുകയും വീടുകളിലെത്തി മുമ്പ് സ്വീകരിച്ച പണവും സമ്മാനങ്ങളും തിരികെ നല്‍കാനും ആവശ്യപ്പെടുകയായിരുന്നു. ചില ആളുകള്‍, സ്വീകരിച്ച പണത്തില്‍ കുറച്ച് തിരികെ നല്‍കി. എന്നാല്‍ മറ്റു ചിലരാകട്ടെ, ഇതിന് തയ്യാറായില്ല. ഇന്ദല്‍വായി,ധര്‍പള്ളി,ദിച്ച്പള്ളി എന്നിവിടങ്ങളിലൂടെയാണ് പണവും സമ്മാനവും തിരികെ ആവശ്യപ്പെട്ടുന്ന പദയാത്ര നരസിംലു നടത്തിയത്. സ്ത്രീകള്‍ക്ക് ഓരോ സാരി നല്‍കിയതു കൂടാതെ, ഓരോ വോട്ടിനും മൂവായിരം രൂപയും പ്രചാരണവേളയില്‍ നര്‍സിംലു നല്‍കിയിരുന്നു. കൂടാതെ പുരുഷന്മാര്‍ക്കും സത്രീകള്‍ക്കും മദ്യവും ലഘുപാനീയങ്ങളും നല്‍കി. വോട്ടര്‍മാരുടെ വിധിയെ അംഗീകരിക്കുന്നുവെന്ന് നര്‍സിംലു പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here