കോയമ്പത്തൂരിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് 20 പേർ മരിച്ചു; ഏറെയും മലയാളികൾ

0
144

കോയമ്പത്തൂര്‍: (www.mediavisionnews.in) മിഴ്നാട്ടിലെ അവിനാശിയിൽ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി വോൾവോ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർ മരിച്ചു. പ​രി​ക്കേ​റ്റ​വ​രി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

പുലർച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയിൽ വെച്ച് കെ.എസ്.ആർ.ടി.സി അപകടത്തിൽ പെട്ടത്. അ​മി​ത വേ​ഗ​ത​യെ തു​ട​ർ​ന്ന് ഡി​വൈ​ഡ​ർ മ​റി​ക​ട​ന്ന് വ​ന്ന ക​ണ്ടെ​യ്ന​ർ ടൈ​ൽ ലോ​റി ബ​സി​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ഡൈവർ ഉറങ്ങിപ്പോയതാകാനാണ് സാധ്യത. ബ​സി​ൽ 48 യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്ന​തായാണ് സൂചന. ബ​സി​ന്‍റെ ഡ്രൈ​വ​റും ക​ണ്ട​ക്ട​റും മ​രി​ച്ച​താ​യാ​ണ് വി​വ​രം.

പാ​ല​ക്കാ​ട്ടും എ​റ​ണാ​കു​ള​ത്തും ഇ​റ​ങ്ങാ​നു​ള്ള​വ​രാ​യി​രു​ന്നു ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. 10 പേർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളാണ്. 23 പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചുതകർന്ന നിലയിലാണെന്നാണ്. നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ബ​സ് വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ത്ത​ത്.

മരിച്ചവരിൽ കൃഷ് (29), ജോർദൻ (35), കിരൺകുമാർ (33),ഇഗ്നി റാഫേൽ (39), റോസ്ലി (61) എന്നിവരെ തിരിച്ചറിഞ്ഞു. ഇവർ തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവരാണ്. ടൈൽസുമായി കേരളത്തിൽ നിന്ന് പോയ കണ്ടെയ്നർ ലോറിയാണ് അപകടമുണ്ടാക്കിയത്. കേരള രജിസ്ട്രേഷനിലുള്ള ലോറിയാണ് ഇത്. കെ​എ​സ്ആ​ർ​ടി​സി ഉ​ദ്യോ​ഗ​സ്ഥ​രോ​ട് സ്ഥ​ല​ത്തെ​ത്താ​നും അപകടകാരണം അന്വേഷിക്കാൻ കെ.എസ്.ആർ.ടിസി എംഡിയോട് ആവശ്യപ്പെട്ടതായും ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here