ഒമ്പതിനം പായസവുമായി ചൊവ്വാഴ്ച കുമ്പളയിൽ പായസ മേള; അയ്യായിരം പേർക്ക് സൗജന്യമായി പായസം വിളമ്പും

0
172

കുമ്പള: (www.mediavisionnews.in) കുക്കിംഗ് വർക്കേഴ്സ് ഫെഡറേഷൻ പത്താം വാർഷികത്തിന്റെ ഭാഗമായി കുമ്പളയിൽ വിപുലമായ പായസ മേള സംഘടിപ്പിക്കുന്നു. കുമ്പള ബദിയടുക്ക റോഡിലുള്ള ശ്യാം ഭട്ട് മൈതാനിയിൽ നടക്കുന്ന മേള ഫെബ്രുവരി 25 ചൊവ്വാഴ്ച രാവിലെ ശ്രീ രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കൾ പരിപാടിയിൽ സംബന്ധിക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. വിവിധ രുചികളിലുള്ള പായസങ്ങൾ സൗജന്യമായി വിതരണം ചെയ്യും.കുക്കിംഗ് വർക്കേഴ്സ് ഫെഡറേഷൻ മണ്ഡലം പ്രസിഡന്റ് അബ്ബാസ് ആരിക്കാടി, സെക്രട്ടറി ഹനീഫ പെർവാട്, ജില്ലാ പ്രവർത്തക സമിതി അംഗം അഷ്റഫ് പെർവാട് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here