ഉസൈൻ ബോൾട്ടിനെ മറികടന്ന് കർണാടക സ്വദേശി, 100 മീറ്റർ ഓടിയെത്തിയത് 9.55 സെക്കൻഡിൽ!

0
164

മൂഡബദ്രി: (www.mediavisionnews.in) ദക്ഷിണ കർണാടകയിലെ മൂഡബദ്രിയിലാണ് സംഭവം. ശ്രീനിവാസ ഗൗഡയെന്ന ആളാണ് ഉസൈൻ ബോൾട്ടിനെ മറികടക്കുന്ന മിന്നൽ വേഗത്തിൽ ഓടിയെത്തിയത്. പോത്തുകളെ നിയന്ത്രിച്ചു കൊണ്ടുള്ള മത്സരമായ ‘കാംമ്പാല’ യിലാണ് ശ്രീനിവാസ് 9.55 സെക്കൻഡിൽ 100 മീറ്റർ പൂർത്തിയാക്കിയത്. ചെളി നിറഞ്ഞ പാടത്താണ് ഓട്ടം മത്സരം നടന്നത്. 13.62 സെക്കൻഡിൽ ശ്രീനിവാസ് പോത്തുകളുമായി ഓടിയെത്തിയത് 142.5 മീറ്റർ ദൂരമാണ്.

അതായത് 100 മീറ്റർ ദൂരം ഓടിയെത്താൻ ശ്രീനിവാസ് എടുത്തത് 9.55 സെക്കൻഡുകൾ മാത്രം. 100 മീറ്ററിൽ ഉസൈൻ ബോൾട്ടിന്‍റെ മികച്ച സമയം 9.58 സെക്കൻഡാണ്. ദക്ഷിണ കർണാടകത്തിലും ഉഡുപ്പി ജില്ലയിലും കർഷകർക്കിടയിൽ എല്ലാ വർഷവും നടക്കുന്ന മേളയാണ് ‘കാംമ്പാല’.

എന്നാൽ ശ്രീനിവാസനെ ഇത്രയും വേഗത്തിൽ ഓടാൻ മറ്റ് പല ഘടകങ്ങളും സഹായിച്ചിട്ടുണ്ട് എന്നും വിലയിരുത്തുന്നവരുണ്ട്. പോത്തുകളുടെ ഒപ്പമാണ് ശ്രീനിവാസ് ഓടിയത്, അതുകൊണ്ടാണ് ഇത്രയും വേഗത ലഭിച്ചത് എന്നതാണ് ഒരു വാദം. ഒരു പ്രാദേശിക മത്സരത്തിലെ സമയ ദൂര കണക്കുകൾക്ക് എത്ര മാത്രം ആധികാരികത ഉണ്ടെന്ന സംശയമാണ് മറ്റൊരു കൂട്ടർ പ്രകടിപ്പിക്കുന്നത്.

മാധ്യമ പ്രവർത്തകനായ ഡി പി സതീഷാണ് ശ്രീനിവാസ ഗൗഡയുടെ ചിത്രം സഹിതം സംഭവം ട്വീറ്റ് ചെയ്തത്. ഏതായാലും ഇത്രയും കഴിവുള്ളയാൾക്ക് മികച്ച പരിശീലനം നൽകിയാൽ കായികരംഗത്ത് ഇന്ത്യയ്ക്ക് മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here