അസമിലെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നതെന്ത്? പുറംലോകത്തെ അറിയിക്കാന്‍ എംപിമാരുടെ സംഘത്തെ അയക്കണം: മുസ്ലീംലീഗ്

0
189

ബെംഗലുരു: (www.mediavisionnews.in) അസമിലെ തടങ്കൽ പാളയങ്ങളിൽ എന്ത് നടക്കുന്നുവെന്നറിയാൻ എംപിമാരുടെ സംഘത്തെ അയക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് രംഗത്ത്. അസമിൽ സർക്കാർ എന്ത് ചെയ്യുന്നുവെന്ന് പുറം ലോകം അറിയണമെന്നും ഇപ്പോൾ നടക്കുന്നത് ജനാധിപത്യവിരുദ്ധ നടപടികളാണെന്നും ലീഗ് കുറ്റപ്പെടുത്തി.

മംഗളൂരുവിൽ പൗരത്വ പ്രക്ഷോഭത്തിനിടെയുണ്ടായ വെടിവപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കായി സമാഹരിച്ച പണം കൈമാറുന്നതിനിടെയാണ് ആവശ്യവുമായി ലീഗ് രംഗത്തെത്തിയത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയാണ് മുസ്ലിം ലീഗ് കൈമാറിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here