അയാളുള്ളപ്പോള്‍ ഇന്ത്യ-പാക് പരമ്പര നടക്കില്ല, തുറന്നടിച്ച് ഷാഹിദ് അഫ്രീദി

0
178

ലാഹോർ (www.mediavisionnews.in) : ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധം തകര്‍ക്കുന്നതിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ആരോപണവുമായി മുന്‍ പാകിസ്താന്‍ നായകന്‍ ഷാഹിദ് അഫ്രീദി. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിലിരിക്കുന്നതുവരെ ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം മെച്ചപ്പെടുത്താന്‍ കഴിയില്ലെന്ന് ഷാഹിദ് അഫ്രീദി തുറന്ന് പറയുന്നു.

2014 ല്‍ മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി അധികാരത്തില്‍ വന്നതിനുശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായതായി അഫ്രീദി കുറ്റപ്പെടുത്തി. മോദി അധികാരത്തിലിരിക്കുന്നതു വരെ ഞങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് ഒരു പ്രതികരണവും ലഭിക്കുമെന്ന് കരുതുന്നില്ലെന്നും അഫ്രീദി പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം പുനസ്ഥാപിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

‘ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നമുക്കെല്ലാവര്‍ക്കും മോദി ചിന്തിക്കുന്ന രീതി മനസിലായിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിന്താഗതി നിഷേധാത്മകത നിറയുന്നതാണ്.” അഫ്രീദി പറഞ്ഞു.

‘അയാള്‍ ഒരാള്‍ കാരണം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം തകരാറിലായി. ഇതല്ല ഞങ്ങള്‍ ആഗ്രഹിച്ചത്. ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള ജനങ്ങള്‍ രണ്ടിടങ്ങളിലേക്കും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നു. മോദി എന്താണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹത്തിന്റെ അജണ്ട യഥാര്‍ഥത്തില്‍ എന്താണെന്നും എനിക്ക് മനസിലാകുന്നില്ല, ‘ അഫ്രീദി പറഞ്ഞു.

2008 ലെ 26/11 മുംബൈ ഭീകരാക്രമണത്തിനുശേഷം, രണ്ട് ക്രിക്കറ്റ് ടീമുകളും ഐ.സി.സി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ കളിച്ചിട്ടുള്ളത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here