അകൗണ്ട് വിവരങ്ങൾ ചോർത്തി പണം തട്ടുന്ന സംഘം സജീവം; ഉപ്പളയിൽ തട്ടിപ്പിനിരയായത് നിരവധി പേർ

0
165

ഉപ്പള: (www.mediavisionnews.in) മൊബൈൽ ഫോണിൽ വിളിച്ച് അകൗണ്ട് വിവരങ്ങൾ ചോർത്തി പണം തട്ടുന്ന സംഘം ഉപ്പള കേന്ദ്രീകരിച്ച് കൂടുതൽ തട്ടിപ്പുകൾ നടത്തുന്നു. ഹോട്ടലുകളിലേക്കും മറ്റു വ്യാപാര സ്ഥാപനങ്ങളുമാണ് ഇത്തരം തട്ടിപ്പുകൾക്കായി ഏറെയും ഇവർ തിരഞ്ഞെടുക്കുന്നത്.

മിലിട്ടറി ഉദ്യോഗസ്ഥരെന്ന് പറഞാണ് കൂടുതൽ ഫോൺ കോളുകളും ഉപ്പളയിലെ ഹോട്ടലുകളിലേക്ക് വരുന്നത്. മിലിട്ടറി ക്യാംപ് നടന്നു വരികയാണെന്നും അതിലേക്ക് ഭക്ഷണം ആവശ്യമുണ്ടെന്നും പണം അക്കൗണ്ടിൽ ആദ്യം നിക്ഷേപിക്കാമെന്നും പറഞ്ഞാണ് ഇത്തരം സംഘങ്ങൾ അകൗണ്ട് വിവരങ്ങൾ ചോർത്തുന്നത്.

അവസാനമായി കഴിഞ്ഞ ദിവസം ഉപ്പള ഗേറ്റിനു സമീപം പ്രവർത്തിക്കുന്ന ഗോൾഡൻ വില്ലേജ് റസ്റ്റോറന്റ് ഉടമക്ക് ഫോൺ വിളിച്ചാണ് ഇത്തരത്തിൽ പതിനായിരം രൂപയുടെ ഭക്ഷണം ഓർഡർ ചെയ്ത് അകൗണ്ട് വിവരങ്ങൾ ചോർത്താൻ ശ്രമിച്ചത്. മുൻപ് ഈ രീതിയിൽ ഉപ്പളയിൽ നിരവധി പേർ തട്ടിപ്പിനിരയായതിനാൽ ഇക്കാര്യം മനസിലാക്കി മറുപടി നൽകുകയായിരുന്നു. ഉറവിടം പരിശോധിച്ചപ്പോൾ അസാമിൽ നിന്നുള്ള ഫോൺ കോൾ എന്നാണ് മനസിലാക്കാനായത്.

മിലിട്ടറി വേഷത്തിലുള്ള മൂന്ന് പേരുടെ ചിത്രവും ട്രൂ കോളറിൽ കാണാനാകും. ഇതിനു മുൻപ് ജനപ്രിയയിലെ ഒരു ഹോട്ടലുടമക്കും ഇതേ രീതിയിൽ നിരവധി തവണ വ്യത്യസ്ഥയിടങ്ങളിൽ നിന്നും അകൗണ്ട് വിവരങ്ങൾ ചോദിച്ച് ഫോൺ കോൾ വന്നിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതലായും ഇത്തരം തട്ടിപ്പ് ഫോൺ കോളുകൾ വരുന്നത്. ഓൺലൈൻ പണം തട്ടിപ്പു സംഘങ്ങളും ഉപ്പള കേന്ദ്രീകരിച്ച് സജീവമാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here