വൈക്കത്ത് ബസ് കാറിനുമുകളിലേക്ക് പാഞ്ഞുകയറി നാല് പേർ മരിച്ചു

0
175

കോട്ടയം: (www.mediavisionnews.in) വൈക്കത്ത് വാഹനാപകടത്തിൽ നാലുപേർ മരിച്ചു. വൈക്കം ചേരുംചുവട് കാറും ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാറില്‍ ഉണ്ടായിരുന്ന നാല് പേരാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പത്ത് പേർക്ക് പരിക്കേറ്റു. ഉദയംപേരൂർ സ്വദേശികളായ സൂരജ്, അച്ഛൻ വിശ്വനാഥൻ, അമ്മ ഗിരിജ, അജിത എന്നിവരാണ് മരിച്ചത്.

രാവിലെ ആറുമണിയോടെ വൈക്കം ചേരുംചുവട് പാലത്തിന് സമീപമാണ് സംഭവം. വൈക്കത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ബസ് അമിത വേഗതയിലായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. അപകടത്തില്‍ ബസിലെയും കാറിലെയും യാത്രക്കാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ രണ്ട് കാർ യാത്രക്കാരുടെ നില ഗുരുതരമാണ്. അപകടത്തെ തുടർന്ന് വൈക്കം-എറണാകുളം പാതയിൽ വാഹന ഗതാഗതം സ്തംഭിച്ചു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here