വിസാ നയത്തിൽ പുത്തൻ വിപ്ലവത്തിനൊരുങ്ങി യു.എ.ഇ; സന്ദര്‍ശക വിസ ഇനി 5 വര്‍ഷം വരെ

0
157

യു.എ.ഇ: (www.mediavisionnews.in) വിസാ നയത്തിൽ പുത്തൻ വിപ്ലവത്തിനൊരുങ്ങി യു.എ.ഇ. പല തവണ പോയ് വരാവുന്ന അഞ്ചു വർഷ സന്ദർശക വിസയാണ് പുതുവർഷത്തിലെ ആദ്യ മന്ത്രിസഭാ യോഗം മുന്നോട്ടുവെച്ചിരിക്കുന്ന പദ്ധതി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പുത്തൻ വിസ പ്രഖ്യാപിച്ചത്. 2020നെ വേറിെട്ടാരു വർഷമാക്കാൻ യു.എ.ഇ തീരുമാനിച്ചിട്ടുണ്ടെന്നും വരുന്ന 50 വർഷത്തേക്കുള്ള മുന്നേറ്റങ്ങളുടെ തയ്യാറെടുപ്പാണിപ്പോഴെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എല്ലാ രാജ്യക്കാർക്കും ഈ വിസാ സൗകര്യം ലഭ്യമാവും. ലോക ടൂറിസം ഭൂപടത്തിലെ മികവ് കൂടുതൽ ശക്തമാക്കുവാനും ഈ പദ്ധതി സഹായകമാവും.

കഴിഞ്ഞ വർഷവും സന്ദർശകർക്കും നിക്ഷേപകർക്കും പ്രതിഭകൾക്കും കൂടുതൽ സൗകര്യങ്ങളൊരുക്കുന്ന വിസ പദ്ധതികൾ യു.എ.ഇ നടപ്പാക്കിയിരുന്നു. മാനുഷിക പരിഗണനക്ക് പ്രാധാന്യം നൽകി വിധവകൾക്കും യുദ്ധമേഖലകളിലെ പൗരൻമാർക്കും സവിശേഷ പിന്തുണ നൽകുന്ന വിസയും യു.എ.ഇ നല്‍കുന്നുണ്ട്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here