റിയാദ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ മൂന്നാമത് ബൈത്തുറഹ്മ വീടിന്റെ താക്കോൽ കൈമാറി

0
150

മഞ്ചേശ്വരം: (www.mediavisionnews.in) നിർധര കുടുംബത്തിനുള്ള റിയാദ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നിർമ്മിച്ച മൂന്നാമത് ബൈത്തുറഹ്മ വീടിന്റെ താക്കോൽ മഞ്ചേശ്വരം മണ്ഡലം എം.എൽ.എ എം.സി ഖമറുദ്ദീൻ സാഹിബ് കുടുംബത്തിന് കൈമാറി. റിയാദ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി കരക്കണ്ടത്തിന്റെ അധ്യക്ഷതയിൽ പൊതുസമ്മേളനം എം.സി.ഖമറുദ്ദീൻ എം.എൽ.എ ഉൽഘാടനം ചെയ്തു. സയ്യിദ് സൈനുൽ ആബിദീൻ ജിഫ്രി തങ്ങൾ പൊസോട്ട് പ്രാത്ഥന നടത്തി.

ബൈത്തുറഹ്മ കോർഡിനേറ്ററും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ.കെ.എം അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് കാസർകോട് ജില്ലാ സെക്രട്ടറി അസീസ് മരിക്കെ, മുസ്ലിം ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്തുള്ള സാഹിബ്, റിയാദ് കെ.എം.സി.സി നേതാക്കളായ ഇബ്രാഹിം കടമ്പാർ, ഹുസൈൻ മച്ചംപാടി, എസ്.ടി.യു ജില്ലാ സെക്രട്ടറി ബി.എം. അഷ്റഫ്, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീസ് ഹാജി, മുസ്ലിം ലീഗ്, മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി നേതാക്കളായ അബ്ദുള്ള കജ, മൊയ്തീൻ കഞ്ഞി ബങ്കര മഞ്ചേശ്വരം, സിദ്ദീഖ് ഖജെ, ഫാറൂഖ് ചെക്ക് പോസ്റ്റ്, ഇർഷാദ് ചെക്ക് പോസ്റ്റ് , അഷ്റഫ് ബങ്കര മഞ്ചേശ്വരം, ദുബൈ കെ.എം.സി.സി മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡൻറ് സലീം സനാ, എന്നിവർ പ്രസംഗിച്ചു.

റിയാദ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി എം.ബി ഇബ്രാഹിം ഗുഡ്ഡഗിരി സ്വാഗതവും അഷ്റഫ് നന്ദിയും പറഞ്ഞു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here