ബംഗളൂരുവിൽ വാഹനാപകടത്തിൽ മഞ്ചേശ്വരം സ്വദേശികളായ മൂന്ന് പേർ മരിച്ചു

0
160

ബംഗളൂരു: (www.mediavisionnews.in) വാഹനാപകടത്തിൽ ശബരിമല തീർഥാകടരായ മൂന്ന് പേർ മരിച്ചു. ശബരിമല തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. കാസർഗോഡ് മഞ്ചേശ്വരം സ്വദേശി അക്ഷയ്, അങ്ങാടിപദവ് സ്വദേശി മോനപ്പ മേസ്ത്രി, ബെജ്ജ സ്വദേശി കിശൻ എന്നിവരാണ് മരിച്ചത്.

അപകടത്തിൽ ആറ് പേർക്ക് ഗുരുതരമായ പരിക്കേറ്റു. ശബരിമല ദർശനത്തിന് ശേഷം തിരുപ്പതിയിലെത്തി മഞ്ചേശ്വരത്തേക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്. ബാംഗ്ലൂരിന് സമീപം ഗുഡേമാരനഹല്ലിക്ക് ഇന്ന് പുലർച്ചെയായിരുന്നു അപകടം.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here