പിന്നോട്ടില്ല; പൗരത്വഭേദഗതി നിയമത്തിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

0
148

തിരുവനന്തപുരം: (www.mediavisionnews.in) പൗരത്വഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നിയമ ഭേദഗതി ഭരണഘടന വിരുദ്ധമാണെന്നു കാണിച്ചാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇതാദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെലുത്തുന്നത്.

ഭരണഘടനയുടെ 131ാം അനുച്ഛേദം ഉപയോഗിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഏതെങ്കിലും വിഷയത്തില്‍ തര്‍ക്കം രൂപപ്പെട്ടാല്‍  സുപ്രീം കോടതിയ്ക്ക് ഇടപെടാന്‍ അവകാശം നല്‍കുന്ന ഭരണഘടനയുടെ അനുച്ഛേദമാണ് 131.

ഭരണഘടന വിരുദ്ധമായിട്ടുള്ള പൗരത്വഭേദഗതി നിയമം നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ നിര്‍ബദ്ധിക്കപ്പെടുകയാണെന്നും പ്രസ്തുത നിയമം നടപ്പിലാക്കുന്നതില്‍ സര്‍ക്കാരിന് ബുദ്ധിമുട്ട് ഉണ്ടെന്നും സുപ്രീം കോടതിയെ സര്‍ക്കാര്‍ ബോധിപ്പിക്കും.
ഇതുവരെ രാഷ്ട്രീയ പാര്‍ട്ടികളും, സാമൂഹിക പ്രവര്‍ത്തകരും ആയി 60ല്‍ അധികം ഹരജികള്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിലെത്തിയിട്ടുണ്ട്. നേരത്തെ നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രമേയം പാസാക്കിയിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here