നാസര്‍ ഫൈസി കൂടത്തായിയെ സസ്‌പെന്റ് ചെയ്തു

0
138

കോഴിക്കോട്: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട്‍ ബി.ജെ.പി പുറത്തിറക്കിയ ലഘുലേഖകള്‍ സ്വീകരിച്ച നാസര്‍ ഫൈസി കൂടത്തായിക്കെതിരെ നടപടി. സമസ്തയുടെ എല്ലാ ഭാരവാഹിത്വങ്ങളില്‍ നിന്നും നാസര്‍ കൂടത്തായിയെ സസ്പെന്‍ഡ് ചെയ്തു. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ബി.ജെ.പി നേതാക്കളെ വീട്ടിൽ സ്വീകരിക്കുകയും പൗരത്വ നിയമത്തിന് അനുകൂലമായ ലഘുലേഘ സ്വീകരിച്ച് ഫോട്ടോ എടുക്കാൻ നിന്നു കൊടുക്കുകയും ചെയ്ത നടപടി സമുദായത്തെയും സംഘടനയെയും ഒറ്റുകൊടുത്തതിന് തുല്യമാണെന്ന വികാരം ഇന്നലെ തന്നെ ഉയര്‍ന്നിരുന്നു. നാസർ ഫൈസി ലഘുലേഖ സ്വീകരിക്കുന്ന ചിത്രം ബി.ജെ.പി ഫേസ്ബുക്ക് പേജുകളിൽ വ്യാപകമായി പ്രചരിപ്പിച്ചു. എന്നാൽ ബി.ജെ.പി നേതാക്കളോട് ആതിഥ്യ മര്യാദയാണ് കാണിച്ചതെന്നും ഫോട്ടോ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും നാസർ ഫൈസി കൂടത്തായ് പ്രതികരിച്ചു.

നാസർ ഫൈസിക്കെതിരെ പരസ്യ വിമർശനവുമായി കോഴിക്കോട് ഖാദിയും എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് ജമലുല്ലൈലി തങ്ങളാണ് ആദ്യം രംഗത്തെത്തിയത്. ചെയ്തത് വലിയ തെറ്റാണെന്നും എത്ര വലിയ ആളായാലും തിരുത്തുക തന്നെ വേണമെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിലൂടെ പ്രതികരിച്ചു. ഫാഷിസത്തിനെതിരായ പോരാട്ടത്തിൽ അടുപ്പിക്കാൻ പറ്റാത്തവരെ ഉമ്മറത്തു പോലും കയറ്റരുതെന്നും ജമലുല്ലൈലി തങ്ങൾ ഫേസ് ബുക്കിൽ കുറിച്ചു. പിന്നാലെ വിമർശനവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂരും രംഗത്തെത്തി. ഫാഷിസത്തിനെതിരായ സന്ധിയില്ലാത്ത പോരാട്ടത്തിലാണ് നാമെല്ലാവരും എന്ന് ഓർമിപ്പിച്ച സത്താർ പന്തല്ലൂർ, ഇക്കാര്യത്തിൽ ആതിഥ്യ മര്യാദക്ക് പ്രസക്തിയില്ലെന്ന് വ്യക്തമാക്കി.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here