തൃശൂരിൽ നടന്നുപോകുന്നവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി നാല് മരണം; മരിച്ചവരില്‍ അച്ഛനും മക്കളും

0
135

കൊറ്റനെല്ലൂര്‍: (www.mediavisionnews.in) തൃശൂര്‍ ജില്ലയിലെ കൊറ്റനെല്ലൂരില്‍ നടന്നു പോകുന്നവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി നാല് പേര്‍ മരിച്ചു. അച്ഛനും മക്കളും ഉള്‍പ്പെടെ നാല് പേരാണ് അപകടത്തില്‍ പെട്ടത്. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. കൊറ്റനെല്ലൂര്‍ സ്വദേശികളായ സുബ്രന്‍, മകള്‍ പ്രജിത, മകന്‍ വിപിന്‍, എന്നിവരും ബാബു എന്നയാളുമാണ് മരിച്ചത്.

തുമ്പൂര്‍ അയ്യപ്പന്‍കാവ് ഉത്സവം കഴിഞ്ഞ് നടന്നുവരികയായിരുന്ന ഇവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രികളിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇരിങ്ങാലക്കുട സ്വദേശി ഓടിച്ചിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. ഓടിച്ചിരുന്ന ആളെയും കാറിലുണ്ടായിരുന്ന മറ്റുള്ളവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഡ്രൈവര്‍ മദ്യപിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു. കൂടെയുണ്ടായിരുന്നവര്‍ മദ്യലഹരിയിലായിരുന്നോ എന്നതില്‍ വ്യക്തതയായിട്ടില്ല.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here