ഉപ്പളയില്‍ ഹോട്ടല്‍ വ്യാപാരിയുടെ ബുള്ളറ്റ് ബൈക്ക് തീവെച്ച്‌ നശിപ്പിച്ച നിലയില്‍

0
149

ഉപ്പള: (www.mediavisionnews.in) ഉപ്പളയില്‍ ഫ്‌ളാറ്റിന് താഴെ നിര്‍ത്തിയിട്ടിരുന്ന ഹോട്ടല്‍ വ്യാപാരിയുടെ ബുള്ളറ്റ് ബൈക്ക് കത്തിച്ചനിലയില്‍. ബപ്പായത്തൊട്ടി സ്വദേശിയും ഉപ്പള ഫ്‌ളാറ്റിലെ താമസക്കാരനുമായ അമീറിന്റെ ബുള്ളറ്റാണ് കത്തിച്ചത്. ബൈക്കിന് സമീപത്തുനിന്ന് പെട്രോള്‍ കൊണ്ടുവന്ന രണ്ട് പ്ലാസ്റ്റിക് ബോട്ടിലുകള്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം. പുക ഉയരുന്നത് കണ്ട് സമീപ വാസികള്‍ മഞ്ചേശ്വരം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു. സമീപത്തെ സി.സി. ടി.വി. ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here