ഉപ്പളയില്‍ അജ്ഞാത വാഹനമിടിച്ച് ആന്ധ്രാ സ്വദേശി മരിച്ചു

0
150

ഉപ്പള: (www.mediavisionnews.in) അജ്ഞാത വാഹനം ഇടിച്ച് ആന്ധ്രസ്വദേശി മരിച്ചു. ആന്ധ്രസ്വദേശി മീരാസാഹിബ് (60) ആണ് മരിച്ചത്.

പത്ത് ദിവസം മുമ്പ് ഉപ്പള സ്‌കൂളിനടുത്ത് താമസിക്കുന്ന മകളുടെ വാടക മുറിയിലെത്തിയതായിരുന്നു. ഇന്നലെ പുലര്‍ച്ചെ സുബഹി നിസ്‌കാരത്തിന് പള്ളിയിലേക്ക് പോകുന്നതിനിടെയാണ് വാഹനമിടിച്ചതെന്ന് കരുതുന്നു. പരിക്കുകളോടെ റോഡരികില്‍ കണ്ട മീരാസാഹിബിനെ നാട്ടുകാര്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here