രണ്ട് ലക്ഷത്തോളം ബി.ജെ.പി പ്രവര്‍ത്തകരെ ഭയക്കാതെ, പൊതുയോഗത്തില്‍ മോദിക്ക് മുമ്പില്‍ പ്രതിഷേധിച്ചൊരാള്‍

0
140

ന്യൂദല്‍ഹി: (www.mediavisionnews.in) ദല്‍ഹിയിലെ തെരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കവേ അത്രയും ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് പ്രതിഷേധമുയര്‍ത്തി ഒരാള്‍. രണ്ട് ലക്ഷത്തോളം പ്രവര്‍ത്തകര്‍ പങ്കെടുത്തെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്.

ഇത്രയും ആളുകള്‍ക്കിടയില്‍ നിന്ന് പൗരത്വ നിയമം നടപ്പിലാക്കിയതിനെതിരെയാണ് ഇയാള്‍ പ്രതിഷേധിച്ചത്. പ്രതിഷേധിച്ചയാളെ പൊലീസ് യോഗത്തില്‍ നിന്ന് പുറത്താക്കി.

നിയമം പാസാക്കിയത് ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണ്. നിയമം പാസാക്കിയ പാര്‍ലമെന്റിനെ ആദരിക്കണം. നിയമഭേദഗതി പൗരന്‍മാരെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് മോദി പ്രസംഗത്തില്‍ പറഞ്ഞത്.

പ്രതിഷേധങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ മൗന സമ്മതമുണ്ട്. പ്രതിപക്ഷത്തിന് ഭയമാണ്. സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. തന്നോടാണ് വിരോധമെങ്കില്‍ തന്നെ എന്തുവേണമെങ്കിലും ചെയ്തോളൂ. പൊതുമുതല്‍ നശിപ്പിക്കുന്നത് എന്തിനാണെന്നും മോദി ചോദിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here