യു എ ഇ കാർ റാലി ചാമ്പ്യൻഷിപ്പ്: മൂസ ഷരീഫ് – സനീം സാനി സഖ്യത്തിന് ഹാട്രിക്ക്

0
192

ഷാർജ (www.mediavisionnews.in):ഷാർജയിലെ ഷൗക്കയിൽ സമാപിച്ച യു എ ഇ FWD കാർ റാലി ചാമ്പ്യൻഷിപ്പ് -2019 ന്റെ നാലാം റൗണ്ടിലും വിജയം ആവർത്തിച്ചതോടെ മൂസ ഷരീഫ് – സനീം സാനി സഖ്യം യു എ ഇ കാർ റാലി ചാമ്പ്യൻഷിപ്പ് 2019 ചാമ്പ്യൻ പട്ടം മാറോടണച്ചു . ഇതോടെ ഈ സഖ്യം യു എ ഇ കാർ റാലി ചാമ്പ്യൻഷിപ്പിൽ ഹാട്രിക്ക് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്‌. എമിറേറ്റ്സ് മോട്ടോർ സ്പോർട്സ് ഫെഡറേഷനാണ് നാല് റൗണ്ടുകളടങ്ങുന്ന റാലി യു എ ഇ യിലെ വിവിധ എമിറേറ്റ്സുകളിലായി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുമായി സംഘടിപ്പിച്ചത്.

കഴിഞ്ഞ 27 വർഷമായി ദേശീയ-അന്തർ ദേശീയ റാലികളിൽ വിജയ ഗാഥ തുടരുന്ന മൂസാ ഷരീഫ് ജി.സി.സി മേഖലയിൽ കുതിപ്പ് തുടരുകയാണ്.ഇതിനകം. മരുഭൂമിയിലെ അപകടം നിറഞ്ഞ പാതയിലെ അതിവേഗ റൗണ്ടുകൾ അടക്കം 6 സ്റ്റേജുകൾ ഉൾകൊള്ളുന്നതായിരുന്നു റാലി. തൃശൂർ ഗുരുവായൂർ സ്വദേശി സനീം സാനിയായിരുന്നു മൂസാ ഷരീഫിന്റെ കൂട്ടാളി. ഈ സഖ്യം തന്നെയായിരുന്നു യു എ ഇ കാർ റാലി ചാമ്പ്യൻഷിപ്പ് 2017, 2018 ലും ജേതാക്കളായത്. ഇന്ത്യൻ റാലി സർക്യൂട്ടിലെ ഒന്നാം നമ്പർ നാവിഗേറ്ററായ മൊഗ്രാൽ പെർവാഡ് സ്വദേശി മൂസാ ഷരീഫ് ഫോർഡ് ഫിയസ്റ്റ കാറുമായാണ് സനീം സാനിയുമൊത്ത് ടീം ചാമ്പ്യൻസ് – ജെ.കെ ടയർ ടീമിന് വേണ്ടി മത്സരത്തിനിറങ്ങിയത്. മുൻ റൗണ്ട് മത്സരങ്ങൾ ഷാർജ , അൽ ദൈദ് , ഫുജൈറ എന്നിവിടങ്ങളിലാണ് നടന്നത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here