നഗരം കീഴടക്കുന്ന പ്രതിഷേധങ്ങൾക്കിടയിൽ ഉപ്പളയിൽ ഒറ്റയാൾ പ്രകടനം നടത്തി മുജാഹിർ ഹുസൈൻ

0
168

ഉപ്പള: (www.mediavisionnews.in) നായബസാറിൽ നിന്ന് ഉപ്പള ടൗൺ വരെ ഒറ്റയാൾ പ്രതിഷേധ പ്രകടനം നടത്തി തല്ലശ്ശേരി ഗവണ്മെന്റ് കോളേജ് വിദ്യാർത്ഥിയും ഉപ്പള സ്വദേശിയായ മുജാഹിർ ഹുസൈൻ. ഒറ്റയാൾ പ്രതിഷേധ പ്രകടനത്തിൽ ഭാരതാംബയുടെ ത്രിവർണ്ണ പതാക കയ്യിൽ പിടിച്ചു കൊണ്ടും നെഞ്ചിൽ CAA, NRCയുടെ സ്ഥാനം ചവിട്ടു കൊട്ടയിലാണ് എന്നും എഴുതിയുമാണ് മുജാഹിർ ഒറ്റയാൾ പോരാട്ടം നടത്തിയത്. നായബസാറിൽ നിന്ന് മുദ്രാവാക്യങ്ങൾ വിളിച്ചു കൊണ്ടാണ് ഉപ്പള വരെ പ്രകടനം നടത്തിയത്.

രാജ്യത്തെ പല ഇടങ്ങളിൽ വൻ ജനാവലി പ്രതിഷേധം നടക്കുമ്പോൾ ഒറ്റയാൾ പ്രതിഷേധം ഇതു ആദ്യമായാണ് നടക്കുന്നത്. വഴിയരികിൽ നിരവധി പേർ വളരെ കൗതുകത്തോടെയാണ് പ്രതിഷേധംനോക്കി നിന്നത്. ഉപ്പള ടൗണിൽ എത്തുമ്പോഴേക്കും നിരവധി പേർ ഒത്തുചേർന്ന് നിന്നു. തന്റെ പ്രസംഗത്തിൽ ന്യുനപക്ഷ വിഭാഗങ്ങളെ മോദിയുടെയും അമിത് ഷാ തന്ത്രപരമായ നീക്കം മാത്രമാണ് NRC CAAയും പിന്നെ ജാമിയ സർവകലാശാലയിലും അത് പോലെ മറ്റു സർവകലാശാലയിൽ അമിത്ഷായുടെ സങ്കി പോലീസിന്റെ അതി ക്രൂരമായ മർദ്ദനവും വെടിവെപ്പുകൊണ്ട് ഞങ്ങൾ വിദ്യാർഥികളും പേടിക്കുകയില്ല എന്നും കൂട്ടി ചേർത്തു.

ഉപ്പള ടൗണിൽ അഭിവാദ്യം അർപ്പിച്ചു കൊണ്ട് അസീം മണിമുണ്ട, ഗോൾഡൻ റഹ്മാൻ, അഡ്വക്കേറ്റ് അബ്ദുൽ കരീം പൂനാ, ഹകീം ബാംഗ്ലൂർ, ഹാഷിം നായബസാർ, ഷാഹിദ്, ഫർഹാൻ എന്നിവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here