ദേശീയ പാത അതോറിറ്റി; ടോള്‍ പ്ലാസകളില്‍ നിന്നും പിരിച്ചെടുത്തത് 24396.19 കോടി

0
156

ന്യൂഡല്‍ഹി (www.mediavisionnews.in)ന്ത്യയിലെ ടോള്‍ പ്ലാസകളിലൂടെ കഴിഞ്ഞ സാമ്പത്തികവര്‍ഷം പിരിച്ചെടുത്തത് 24396.19 കോടി രൂപയാണ്. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ(എന്‍ എച്ച് എ ഐ) പിരിച്ചെടുത്ത കണക്ക് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം ലോക്‌സഭയില്‍ വ്യക്തമാക്കിയത്.

രാജ്യത്തെ 570 ടോള്‍ പ്ലാസകളില്‍ നിന്നും ഇത്രയും തുക ലഭിച്ച സാഹചര്യത്തില്‍ എന്‍ എച്ച് എ ഐയുടെ ശരാശരി പ്രതിദിന വരുമാനം 66.84 കോടി രൂപയാണെന്നും പ്രതിമാസ വരുമാനം ശരാശരി 2,033 കോടി രൂപയോളം വരുമെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

ഇപ്പോള്‍ ലഭിച്ച വരുമാനം ടോള്‍ വഴി പിരിച്ചെടുത്തത് മാത്രമല്ലെന്നും ഈ തുകയ്ക്ക് പുറമെ ടോള്‍ പ്രവര്‍ത്തിച്ച് കൈമാറ്റം(ടി ഒ ടി) ചെയ്യുന്നതിനുള്ള കണ്‍സഷന്‍ ഇനത്തില്‍ 9,681.50 കോടി രൂപ അതോറിറ്റിക്ക് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here