മൊഗ്രാൽ സ്കൂളിൽ വിദ്യാർത്ഥിനികൾക്കായി ഇനി ‘വിശ്രാന്തി’

0
183

മൊഗ്രാൽ: (www.mediavisionnews.in) കാസറഗോഡ് ജില്ലാ പഞ്ചായത്ത് ‘വിശ്രാന്തി’ പദ്ധതിയിൽ ഉൾപ്പെടുത്തി മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന് അനുവദിച്ച വിദ്യാർത്ഥിനികൾക്കുള്ള വിശ്രമ മുറി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.എ മുഹമ്മദ് ആസിഫ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മനോജ്‌കുമാർ, എസ്.എം.സി ചെയർമാൻ കെ.എം മുഹമ്മദ്, എം.എം.റഹ്മാൻ, സയ്യിദ് ഹാദി തങ്ങൾ, മദർ പി.ടി.എ പ്രസിഡന്റ് ആയിഷമ്മ, രാജേഷ് ടി.എം, റംല പി.എച്ച്, കരീം അരിമല, യു.എം ഇർഫാൻ, മൊയ്തു, സുഹറ, ആരതി എൻ, സരോജിനി, അബ്ദുൽറഹ്മാൻ മാസ്റ്റർ, ഇക്ബാൽ, ഷീനജ കെ.സി, അബ്ബാസ് എം, ഹാരിസ് എ തുടങ്ങിയവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here