മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വണ്ടി ചെക്ക് ! ഒന്നും രണ്ടുമല്ല, 6.31 കോടി

0
152

തിരുവനന്തപുരം: (www.mediavisionnews.in) മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് വണ്ടി ചെക്കും. 2018 പ്രളയത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയ ചെക്കുകളിൽ 578 ചെക്കുകളാണ് മടങ്ങിയത്. 6 കോടി 31 ലക്ഷം രൂപയുടെ ചെക്കുകളാണ് മടങ്ങിയതെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക് നിയമസഭയെ അറിയിച്ചു.

തുക തിരിച്ചുകിട്ടാൻ നടപടി എടുത്തതിലൂടെ കിട്ടിയത് 5 കോടി 80 ലക്ഷം രൂപയാണ്. ഇനിയും 331 വണ്ടി ചെക്കുകളിൽ തീര്‍പ്പാകാൻ ബാക്കിയുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ 43 വണ്ടി ചെക്കുകളിൽ ഒരു ലക്ഷം രൂപക്ക് മുകളിലേക്കുള്ള തുകയാണ് രേഖപ്പെടുത്തിയിരുന്നത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here