നവംബര്‍ മാസം തുടങ്ങി, #നോ ഷേവ് നവംബർ ചലഞ്ചിന് തുടക്കമിട്ട് സോഷ്യല്‍ മീഡിയ

0
181

ന്യൂഡല്‍ഹി: (www.mediavisionnews.in) നവംബര്‍ മാസം തുടങ്ങിയതോടെ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റുകളില്‍ നോ ഷേവ് നവംബര്‍ ഹാഷ്ടാഗ് പോസ്റ്റുകള്‍ നിറയുന്നു. അടുത്തകാലത്തായി തുടങ്ങിയ രസകരമായൊരു സോഷ്യല്‍ മീഡിയാ കാമ്പയിനാണ് ‘നോ ഷേവ് നവംബർ.

ആണുങ്ങള്‍ ഒരു മാസം താടി വടിക്കാതെയിരിക്കുകയും അതിനായി ഷേവിങ് ഉപകരണങ്ങള്‍ വാങ്ങാനും ബാര്‍ബര്‍ക്കും നല്‍കുന്ന പണം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുകയുമാണ് ഈ ചലഞ്ചിന് പിന്നിലുള്ള ഉദ്ദേശം. #NoShaveNovember എന്ന ഹാഷ്ടാഗിലാണ് സോഷ്യൽ മീഡിയാ പ്രചാരണം നടക്കുന്നത്. 

2004 ല്‍ മൂവെംബര്‍ ഫൗണ്ടേഷനാണ് (Movember Foundation) ആണ് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി നോഷേവ് നവംബര്‍ എന്ന പ്രചാരണത്തിന് തുടക്കമിട്ടത്. പ്രോസ്‌റ്റേറ്റ്, ടെസ്റ്റികുലാര്‍ കാന്‍സര്‍ സംബന്ധിച്ച ബോധവല്‍കരണം ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം.

തമാശയും, മീമുകളും, അനുഭവങ്ങളും, ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പടെ നിരവധി കാര്യങ്ങളാണ് ആളുകള്‍ നോ ഷേവ് നവംബറിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here