കുമ്പള ഗ്രാമ പഞ്ചായത്ത് കേരളോൽസവം ബുധനാഴ്ച മുതൽ

0
319

കുമ്പള: (www.mediavisionnews.in) കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും കുമ്പള ഗ്രാമ പഞ്ചായത്തും സംഘടിപ്പിക്കുന്ന കേരളോൽസവം 2019 ന് നവംബർ പതിമൂന്ന് ബുധനാഴ്ച തുടക്കമാവും. രാവിലെ 9 മണി മുതൽ ബംബ്രാണ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ക്രിക്കറ്റ് മൽസരത്തോടെയാണ് പഞ്ചായത്ത് തല കേരളോത്സവത്തിനു  തുടക്കം കുറിക്കുകയെന്നു  സംഘാടക സമിതി ചെയർമാൻ കെ എൽ പുണ്ഡരീകാക്ഷ, വർക്കിംഗ് ചെയർമാൻ എ കെ ആരിഫ്, ജനറൽ കൺവീനർ കെ ബാബു എന്നിവർ അറിയിച്ചു.

15 ന് കളത്തൂരിൽ വോളിബോൾ, വൈകുന്നേരം 7 മണിക്ക് ഷട്ടിൽ 16ന് ആരിക്കാടി കുന്നിൽ ഒഡഡു ഗ്രൗണ്ടിൽ ഫുഡ്ബോൾ, 17 ന് ജി എസ് ബി എസ് കുമ്പളയിൽ കലാമൽസരങ്ങൾ, സ്ക്കൂൾ ഗ്രൗണ്ടിൽ, വടംവലി, കായിക മൽസരങ്ങൾ, ഷേഡിക്കാവ് പഞ്ചായത്ത് സ്റ്റേഡിയത്തിൽ കബഡി, എന്നിവ നടക്കും കൂടുതൽ വിവരങ്ങൾക്കായി കോ ഓഡിനേറ്റർ മുഹമ്മദ് കുഞ്ഞി ഉളുവാറുമായി  ബന്ധപ്പെടുക 9895900740.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here