കിടപ്പുരോഗിക്ക് വീൽചെയർ നൽകി ടിപ്പർ ഓണേഴ്സ് യൂണിയൻ

0
142

ഉപ്പള: (www.mediavisionnews.in) കിടപ്പുരോഗിക്ക് വീൽചെയർ നൽകി ടിപ്പർ ഓണേഴ്സ് യൂണിയൻ. ബന്തിയോട് ഖദീജ എന്ന വീട്ടമ്മക്കാണ് വീൽചെയർ നൽകിയത്. കഴിഞ്ഞ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ദിവസം ആംബുലൻസിൽ വോട്ട് ചെയ്യുവാൻ എത്തിയ വീട്ടമ്മയുടെ വിഷമം കണ്ടാണ് ടിപ്പർ ഓണേഴ്സ് യൂണിയൻ വീൽചെയർ നൽകാൻ സന്മനസ്സ് കാണിച്ചത്. ബ്ലഡ് ഷുഗർ കൂടി നടക്കാൻ കഴിയാത്ത വീട്ടമ്മയ്ക്ക് വളരെ വലിയ ഉപകാരം ആണ് ഈ വീൽചെയറിലൂടെ ലഭിച്ചത്. മുൻപും ഇത്തരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തു ടിപ്പർ ലോറി ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ ജനങ്ങളുടെ മനസ്സിൽ ഇടംപിടിച്ചിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here