ഉപ്പളയിൽ വീട്ടിലേക്ക് പോവുകയായിരുന്ന ആറ് വയസുകാരന് വഴിതെറ്റി; കണ്ടെത്തിയത് അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷം

0
154

ബന്തിയോട്: (www.mediavisionnews.in) വീട്ടിലേക്ക് അരിയുമായി പോകുകയായിരുന്ന ആറുവയസുകാരന്‍ വഴിതെറ്റിയെത്തിയത് മറ്റൊരു സ്ഥലത്ത്. കുട്ടിയെ കാണാതെ പരിഭ്രാന്തരായി അന്വേഷിച്ച് നടന്ന രക്ഷിതാക്കള്‍ക്ക് മകനെ തിരിച്ചു കിട്ടിയത് അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷം. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് കുട്ടിയെ കാണാതായത്. വീട്ടിലേക്കുള്ള അരി ആറ് വയസുകാരന്റെ കൈയില്‍ കൊടുത്ത് ഉപ്പള റെയില്‍വേ ഗേറ്റ് കടത്തിയ ശേഷം അച്ഛന്‍ വീട്ടിലേക്ക് അയക്കുകയായിരുന്നു. രാവിലെ 10 മണികഴിഞ്ഞിട്ടും കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പരിഭ്രാന്തരായ വീട്ടുകാര്‍ അന്വേഷണം നടത്തി. അതേ സമയം കുട്ടിയെ താമസസ്ഥലത്ത് നിന്ന് ഏഴ് കിലോ മീറ്റര്‍ ദൂരമുള്ള മുട്ടം ബേരിക്ക റോഡരികില്‍ കണ്ടെത്തി. അവിടെയുണ്ടായിരുന്നവര്‍ കുട്ടിയോട് കാര്യം അന്വേഷിച്ചപ്പോള്‍ താമസം എവിടെയാണെന്ന് പറയാന്‍ സാധിച്ചില്ല. കടല്‍ തീരത്താണ് താമസമെന്ന് പറഞ്ഞപ്പോള്‍ നാട്ടുകാര്‍ കുമ്പള പൊലീസിനെ വിവരമറിയിച്ചു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ. പ്രകാശന്‍, വിനീത് എന്നിവര്‍ കുട്ടിയോട് എവിടെ നിന്നാണ് വന്നതെന്ന് ചോദിച്ചപ്പോള്‍ കുട്ടി വന്ന വഴി കാണിച്ചു കൊടുത്തു. പല വഴികളിലൂടെ കുട്ടിയെയും കൊണ്ട് നടന്ന പൊലീസുദ്യോഗസ്ഥര്‍ ഒടുവില്‍ താമസ സ്ഥലം കണ്ടെത്തി. മുസോടിയിലെ ഉള്‍പ്രദേശത്ത് അച്ഛനും അമ്മക്കുമൊപ്പമാണ് കുട്ടി താമസിക്കുന്നതെന്നും ഇവര്‍ കര്‍ണ്ണാടക സ്വദേശികളാണെന്നും വ്യക്തമായി. കടലില്‍ വലയെറിഞ്ഞ് മീന്‍ പിടിച്ചാണ് ഈ കുടുംബം ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here