ന്യൂനമര്‍ദ്ദം 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റാകും;കാസര്‍കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട്

0
181

തിരുവനന്തപുരം (www.mediavisionnews.in): മധ്യഅറബിക്കടലില്‍ രൂപംകൊണ്ട് ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.നിലവില്‍ ന്യൂനമര്‍ദം മധ്യഅറബിക്കടലില്‍ വടക്കുകിഴക്ക് ദിശയിലാണുള്ളത്. വെള്ളിയാഴ്ചയോടെ വടക്കുപടിഞ്ഞാറ് ദിശയിലേക്ക് മാറി ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്ക് കടക്കുമെന്നാണ് വിലയിരുത്തല്‍.

കേരളത്തില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരത്തോട് ചേര്‍ന്നുള്ള മധ്യ കിഴക്കന്‍, തെക്ക് കിഴക്കന്‍ അറിബിക്കടല്‍ ഭാഗങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയാകാനാണ് സാധ്യത.

ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ മധ്യകേരളത്തിലും,വടക്കന്‍ കേരളത്തിലും ശക്തമായ മഴ ലഭിച്ചേക്കും. നാളെ കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം വടക്കുപടിഞ്ഞാറ് ദിശയില്‍ ആന്ധ്രാപ്രദേശ് തീരത്തേക്ക് പോകോനാണ് സാധ്യത. ഇത് ചുഴലിക്കാറ്റായി മാറുമോയെന്നത് സംബന്ധിച്ച് വരുന്ന മണിക്കൂറുകളില്‍ വ്യക്തതയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ പറഞ്ഞു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here