നാല് വര്‍ഷത്തിനിടെ കച്ചവടം പകുതിയായി കുറഞ്ഞ് ഹോണ്ട കാര്‍സ്; ഗുജറാത്തിലെ സ്ഥലം വില്‍ക്കും, നോയിഡയിലെ പ്ലാന്റ് അടച്ചുപൂട്ടും

0
192

ഗുജറാത്ത് (www.mediavisionnews.in) ;കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കാര്‍ കച്ചടം ഏതാണ്ട് പകുതിയായതിനെ തുടര്‍ന്ന് നിര്‍മ്മാണ പ്രകിയയില്‍ മാറ്റം വരുത്തുന്നതിനും ചെലവ് വെട്ടിക്കുറക്കാനും തീരുമാനിച്ചു. രാജ്യത്തെ രണ്ട് നിര്‍മ്മാണ പ്ലാന്റുകളില്‍ ഒന്ന് അടച്ചുപൂട്ടാനും സാധ്യതയുണ്ട്.

ഈ സാമ്പത്തിക വര്‍ഷത്തില്‍ ഏതാണ്ട് ഒരു ലക്ഷം കാറുകളുടെ കുറവാണ് ഹോണ്ടക്കുണ്ടായത്. ഇതിനെ തുടര്‍ന്ന് ഗ്രേറ്റര്‍ നോയിഡയിലെ പ്ലാന്റിലെ നിര്‍മ്മാണം ഹോണ്ട അവസാനിപ്പിച്ചേക്കും. രാജസ്ഥാനിലെ പ്ലാന്റില്‍ മാത്രമായി നിര്‍മ്മാണം ചുരുക്കാനാണ് ഹോണ്ട ഇപ്പോള്‍ ഉദ്ദേശിക്കുന്നത്.

ഗ്രേറ്റര്‍ നോയിഡയിലെ പ്ലാന്റ് ഹോണ്ടയുടെ ഇന്ത്യയിലെ ആദ്യത്തെ പ്ലാന്റാണ്. ഈ പ്ലാന്റില്‍ ഒരു വര്‍ഷം ഒരു ലക്ഷത്തി രണ്ടായിരം കാറുകള്‍ നിര്‍മ്മിക്കാനുള്ള ശേഷിയാണുള്ളത്. ആവശ്യം കുറഞ്ഞതിനാല്‍ ഇപ്പോള്‍ ഇവിടെ നിര്‍മ്മിക്കുന്ന കാറുകളുടെ എണ്ണം 30000 ആയി ചുരുങ്ങി. ഗുജറാത്തില്‍ കൈവശമുള്ള ഭൂമി വില്‍ക്കാനും ഹോണ്ട ആലോചിക്കുന്നുണ്ട്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here