കേരളത്തില്‍ അഴിമതി കേസില്‍ ഗണ്യമായ കുറവ്; 2017 ല്‍ രജിസ്റ്റര്‍ ചെയ്തത് 142 കേസുകള്‍

0
176

തിരുവനന്തപുരം (www.mediavisionnews.in):ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ പുറത്തുവിട്ട 2017ലെ കണക്ക് പ്രകാരം സംസ്ഥാനത്ത് അഴിമതി കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി.

2015 ല്‍ സംസ്ഥാനത്ത് അഴിമതി നിരോധന നിയമപ്രകാരം കേരളത്തില്‍ രജിസ്ട്രര്‍ ചെയ്ത കേസുകളുടെ എണ്ണം 377 ആയിരുന്നു. 2016 ല്‍ ഇത് 430 ആയി വര്‍ദ്ധിച്ചു.

എന്നാല്‍ 2017 ആകുമ്പോഴേക്കും 142 കേസുകളായി കുറഞ്ഞെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് ഉള്‍പ്പെടെ വിജിലന്‍സ് കോടതികളില്‍ എത്തുന്ന അഴിമതി കേസുകളുടെ എണ്ണത്തിലും ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകല്‍ വ്യക്തമാക്കുന്നത്.

2018 ല്‍ കേന്ദ്രം പാസാക്കിയ അഴിമതി നിരോധന നിയമ ഭേദഗതികള്‍ കൂടി നടപ്പിലാകുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്ന ആശങ്കയും ഉണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

അഴിമതി വിരുദ്ധ ബ്യൂറോയുടെ സുതാര്യത ഉറപ്പ് വരുത്താനാണ് ഭേദഗതികള്‍ എന്നാണ് പറയുന്നത്. എന്നാല്‍ ഇവയില്‍ പലതും വകുപ്പിനെ ദുര്‍ബലപ്പെടുത്തുന്നതിന് തുല്യമാണെന്നും ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു.

അഴിമതി ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആരംഭിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പിലെ അധികാരികളില്‍ നിന്ന് അനുമതി വാങ്ങണമെന്ന് പുതിയ ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് നടപടികളുടെ വേഗം കുറയ്ക്കും എന്നാണഅ ഉദ്യോഗസ്ഥരുടെ ആശങ്ക.

സംസ്ഥാനത്തെ അഴമതിക്കാരായ ഉദ്യോഗസ്ഥര്‍ സ്വസ്ഥമായി ഉറങ്ങാമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നത്. പാലാരിവട്ടം പാലം അഴിമതിക്കേസിലെ നടപടികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here