ഉപ്പള മിയാപദവിൽ എസ്.ഡി.പി.ഐ പ്രവർത്തകന് വെട്ടേറ്റു

0
184

മിയാപ്പദവ്: (www.mediavisionnews.in) ഉപ്പള മിയാപദവിൽ എസ്.ഡി.പി.ഐ പ്രവർത്തകന് വെട്ടേറ്റു. ഗുരുതര പരിക്കേറ്റ ഇയാളെ മംഗളൂരു ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. എസ്ഡിപിഐ പ്രവർത്തകനും, മിയാപദവ് ലക്ഷംവീട് കോളനിക്ക് സമീപത്തെ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ഫൈസലി (25) നാണ് വെട്ടേറ്റത്. ബുധനാഴ്ച്ച രാത്രി 10.30 ഓടെ മീഞ്ച പഞ്ചായത്തിലെ മിയാപദവ് ടൗണിന് സമീപത്താണ് അക്രമം നടന്നത്. സുഹൃത്തുക്കൾക്ക് ഒപ്പം സംസാരിച്ചു ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടയിൽ പിന്നാലെ മറ്റൊരു ബൈക്കിൽ എത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്. ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം നിലത്തു വീണ ഫൈസലിനെ കത്തി കൊണ്ടു തുടരെ തുടരെ കുത്തുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടികൂടിയതോടെ സംഘം രക്ഷപ്പെടുകയായിരുന്നു. നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ എത്തിയ മൂന്നംഗസംഘം മുഖം മൂടി ധരിച്ചാണ് അക്രമം നടത്തിയത്. പൈവളിഗെ ഭാഗത്തേക്കാണ് അക്രമികൾ രക്ഷപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. അക്രമത്തിൽ പരിക്കേറ്റ ഫൈസലിനെ ഉപ്പളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ പിന്നീട് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. ഖത്തറിൽ ജോലി ചെയ്യുന്ന ഫൈസൽ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. അക്രമത്തിന് പിന്നിലെ കാര്യം വ്യക്തമല്ല.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here