ഈ ആപ്പുകള്‍ നിങ്ങളുടെ ഫോണില്‍ ഉണ്ട്, ഇവ നിങ്ങളുടെ പണം തട്ടിയെടുക്കും

0
192

ന്യൂഡല്‍ഹി: (www.mediavisionnews.in)  ഴിഞ്ഞ കുറച്ച് നാളുകളായി ആപ്പിള്‍ ഫോണുകള്‍ സുരക്ഷിതമല്ല എന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഫോണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോരുന്നതായും പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിന് കാരണം ഈ ഫോണുകളില്‍ സെറ്റ് ചെയ്തിരിക്കുന്ന ചില ആപ്പുകളാണ്. എന്നാല്‍ പ്രശനം ഗുരുതരമായതോടെ ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന 17 ആപ്പുകളാണ് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്തത്.

ഇവ മാല്‍വെയര്‍ ബാധയുള്ള ആപ്പുകളാണെന്ന സൈബര്‍ സെക്യൂരിറ്റി സ്ഥാപനം വാണ്‍ഡെറാ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. എന്നാല്‍ നിലവില്‍ ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ആപ്പിന്റെ സേവനം പറ്റിക്കൊണ്ടിരിക്കുന്ന ഉപയോക്താക്കള്‍ സുരക്ഷ ഭീഷണിയിലാണ് എന്നാണ് മുന്നറിയിപ്പ്.

ഈ ആപ്പുകളെല്ലാം പബ്ലിഷ് ചെയ്തിരിക്കുന്നത് ആപ് ആസ്പെക്ട് ടെക്നോളജീസ് എന്ന കമ്പനിയാണ്. ഇവയിലെല്ലാം ഒരു ക്ലിക്കര്‍ ട്രോജന്‍ മൊഡ്യൂള്‍ ഉണ്ട്. ഇവ എന്താവശ്യത്തിന് ഇന്‍സ്റ്റാള്‍ ചെയ്തോ അവ നിര്‍വഹിക്കുമെങ്കിലും പശ്ചാത്തലത്തില്‍ അവര്‍ ഉപയോക്താവിനെ വഞ്ചിക്കുന്ന പ്രവര്‍ത്തികള്‍ ചെയ്യും. ഉദാഹരണത്തിന് അവ തുടര്‍ച്ചയായി വെബ് പേജുകള്‍ തുറക്കും.

അല്ലെങ്കില്‍ ഉപയോക്താവിന്റെ അനുമതിയില്ലാതെ ലിങ്കുകളില്‍ ക്ലിക്കു ചെയ്യും. ഈ ട്രോജന്‍ മൊഡ്യൂളുകളുടെ ലക്ഷ്യം മുന്നാമതൊരു സൈബര്‍ ക്ലെയിന്റിന് പണം ഉണ്ടാക്കുന്നു എന്നതാണ് അതും ഉപകരണത്തിന്റെ ഉടമയുടെ അറിവില്ലാതെ എന്നതാണ്. കാര്യമായി ട്രാഫിക് ഇല്ലാത്ത ചില വെബ്സൈറ്റുകള്‍ക്ക് ക്ലിക് ഉണ്ടാക്കി ഉയര്‍ത്തിക്കാണിക്കുക എന്ന പ്രവൃത്തിയും ഈ ആപ്പുകള്‍ നിര്‍വഹിക്കുന്നുണ്ട്. സൈബര്‍ സെക്യൂരിറ്റി സ്ഥാപനം വാണ്‍ഡെറായുടെ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് ഇത്.

മാത്രമല്ല ഇത്തരം അപകടകാരികളായ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഫോണിന്റെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കുന്നു, ഡേറ്റാ നഷ്ടമാകുന്നു. എന്നാല്‍ ഉപയോക്താക്കള്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകളെ വളരെ ഗൗരവമായി കാണുന്നതായി ആപ്പിള്‍ പ്രതികരിച്ചിരുന്നു. മാത്രമല്ല ആപ്പ് സ്റ്റോറിലുള്ള ആപ്പുകളെ കാര്യമായി തന്നെ പരിശോധിക്കാറുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

എന്നാല്‍ ഈ 17 ആപ്പുകള്‍ക്ക് ആപ്പിളിന്റെ അപ്രൂവല്‍ നടപടികളെ കബളിപ്പിക്കാനും സാധിച്ചിരുന്നു. പക്ഷേ, അവ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ റിമോട്ട് സെര്‍വറുകളുമായി ബന്ധപ്പെട്ടാണ് വഞ്ചനാപരമായ പ്രവൃത്തികളിലേര്‍പ്പെടുന്നത് എന്നാണ് വാണ്‍ഡെറാ പറയുന്നത്.

അപകടകാരികളായ 17 ആപ്പുകള്‍ ഇതാണ്;

RTO Vehicle Information
EMI Calculator
Loan Planner
File Manager – Documents
Smart GPS Speedometer
CrickOne – Live Cricket Scores
Daily Fitness – Yoga Poses
FM Radio PRO – Internet Radio
My Train Info – IRCTC & PNR
Around Me Place Finder
Easy Contacts Backup Manager
Ramadan Times 2019 Pro
Restaurant Finder – Find Food
BMT Calculator PRO – BMR Calc
Dual Accounts Pro
Video Editor – Mute Video
Islamic World PRO – Qibla
Smart Video Compressor

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here