സ്ത്രീകള്‍ക്കു നേരെ നടുവിരല്‍ ഉയര്‍ത്തിയാല്‍ സ്ത്രീത്വത്തിനു നേര്‍ക്കുള്ള ആക്രമണമായിക്കാണാമെന്ന് കോടതി

0
171

ന്യൂദല്‍ഹി: (www.mediavisionnews.in) സ്ത്രീകള്‍ക്കു നേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുന്നത് അവരുടെ സ്ത്രീത്വത്തിനു നേര്‍ക്കുള്ള ആക്രമണമായി കണക്കാക്കാമെന്ന് ദല്‍ഹി കോടതി. 2014-ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ വാദം കേള്‍ക്കെയാണ് ദല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ജഡ്ജി വസുന്ധര ആസാദ് ഈ വിധി പുറപ്പെടുവിച്ചത്.

ഭര്‍തൃസഹോദരന്‍ തനിക്കു നേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുകയും മുഖം കൊണ്ട് അശ്ലീല ആംഗ്യം കാണിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാരോപിച്ചാണ് യുവതി ദല്‍ഹി പൊലീസില്‍ പരാതി നല്‍കിയത്.

പ്രതിക്കെതിരെ ഐ.പി.സി 509, 323 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പാണിത്. ആരോപണം അടിസ്ഥാന രഹിതമാണെന്നും സ്വത്തുതര്‍ക്കത്തിന്റെ ഭാഗമാണ് പരാതിയെന്നുമാണ് ഇയാളുടെ വാദം.

2015 ഒക്ടോബറിലാണ് ഇയാള്‍ക്കെതിരെ മേല്‍പ്പറഞ്ഞ വകുപ്പുകള്‍ ചുമത്താന്‍ കോടതി ഉത്തരവിട്ടത്.

ചൊവ്വാഴ്ച കേസില്‍ വിധി പറയും. പരമാവധി മൂന്നുവര്‍ഷം തടവും പിഴയുമാണ് ഈ വകുപ്പുകള്‍ പ്രകാരം ശിക്ഷ.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here