കനത്ത മഴ; കൊല്ലത്തും കണ്ണൂരിലും കെട്ടിടങ്ങൾ തകർന്ന് മൂന്നു മരണം

0
158

കൊല്ലം:(www.mediavisionnews.in) സംസ്ഥാനത്ത് കെട്ടിടങ്ങൾ തകർന്ന് മൂന്നു മരണം. കൊല്ലം പരവൂരിൽ ഓഡിറ്റോറിയത്തിന്റെ ചുമരിടിഞ്ഞ് രഞ്ജിത്, ചന്തു എന്നിവരാണു മരിച്ചത്. രണ്ടു പേർ ഓടി രക്ഷപ്പെട്ടു. പാരിപ്പള്ളിക്ക് സമീപം പുത്തൻകുളത്ത് പുലർച്ചെ മൂന്നു മണിയോടെ ആന പാപ്പാന്മാർ  കിടന്നുറങ്ങിയിരുന്ന കെട്ടിടം ഇടിഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം കിളിമാനൂർ സ്വദേശി വിഷ്ണു (18), കല്ലറ സ്വദേശി സുധി (21) എന്നിവരാണ് രക്ഷപ്പെട്ടത്.

കണ്ണൂരിൽ വീടു തകർന്ന് ചാല ഈസ്റ്റ് പൂക്കണ്ടി ഹൗസില്‍ സരോജിനി (64) മരിച്ചു. കനത്ത മഴയിൽ കെട്ടിടം തകർന്ന് വീണ് ഉറങ്ങിക്കിടന്ന വീട്ടമ്മ മരിച്ചു. ഇന്നലെ രാത്രി 12.30യോടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന സഹോദരൻ രാജൻ പരിക്കുകളോടെ രക്ഷപ്പെട്ടു. മൺകട്ട കൊണ്ട് നിർമ്മിച്ച വീടാണ് തകർന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here