അപകടങ്ങള്‍ക്ക് കാരണം നല്ല റോഡുകള്‍; വിചിത്ര വാദവുമായി ബിജെപി മന്ത്രി

0
155

ബെംഗലൂരു (www.mediavisionnews.in) : നല്ല റോഡുകളാണ് മിക്ക വാഹനാപകടങ്ങള്‍ക്കും കാരണമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഗോവിന്ദ് കര്‍ജോള്‍‍. മോശം റോഡുകളില്‍ അല്ല അപകടങ്ങള്‍ ഉണ്ടാകുന്നത്. മികച്ച പാതകളിലാണ് കൂടുതലും അപകടങ്ങള്‍ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

“റോഡുകളുടെ മികച്ച നിലവാരമാണ് അപകട നിരക്ക് വര്‍ധിക്കാന്‍ കാരണം. നമ്മുടെ റോഡുകളില്‍ ഇപ്പോള്‍ മണിക്കൂറില്‍ 100 കിലോമീറ്ററിലേറെ വേഗതയില്‍ വാഹനമോടിക്കാന്‍ കഴിയും. അതുകൊണ്ടാണ് അപകടങ്ങളുടെ എണ്ണവും കൂടുന്നത്”- കര്‍ജോള്‍ വിശദീകരിച്ചു.

മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരമുള്ള ഭീമമായ പിഴത്തുക സംബന്ധിച്ച് പ്രതികരിക്കുമ്പോഴാണ് ഉപമുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം. ഇക്കാര്യത്തില്‍ ഗുജറാത്ത്, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികള്‍ പരിശോധിച്ചുവരികയാണ്. സാധാരണക്കാര്‍ക്ക് അമിതഭാരമാകാത്ത വിധത്തില്‍ നിയമം നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും കര്‍ജോള്‍ വ്യക്തമാക്കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ. 

LEAVE A REPLY

Please enter your comment!
Please enter your name here