കണ്ണൂര്‍ വിമാനത്താവളത്തില്‍ 11 കിലോ സ്വര്‍ണ്ണം പിടിച്ചു; കടത്താന്‍ ശ്രമിച്ചത് മിക്സിയിലും മൈക്രോവേവ് അവനിലും

0
413

കണ്ണൂര്‍: (www.mediavisionnews.in) കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. പതിനൊന്ന് കിലോ സ്വർണ്ണവുമായി നാലുപേരെ ഡിആർഐ പിടികൂടി. നാല് കോടി പതിനഞ്ച് ലക്ഷം രൂപയോളം വില വരുന്ന സ്വർണ്ണമാണ് ഇന്ന് രാവിലെ പിടിച്ചെടുത്തത്. കണ്ണൂർ മൊകേരി സ്വദേശി അംസീർ, വയനാട് പൊഴുതാന സ്വദേശി അർഷാദ്, കോഴിക്കോട് പുതുപ്പാടി സ്വദേശി അബ്ദുള്ള, ബെംഗളൂരു സ്വദേശി മുഹമ്മദ് ബഷീർ എന്നിവരാണ് പിടിയിലായത്. മൈക്രോവേവ് അവൻ, മിക്സി, ചിക്കൻ കട്ടിങ്ങ് മെഷീൻ എന്നിവയിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here