മുസ്‌ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന് ജൂലൈ ഒന്നിന് ആരംഭിക്കും; ജില്ലാതല പ്രവർത്തനങ്ങൾക്ക് തുടക്കമായി

0
153

കാസർഗോഡ്(www.mediavisionnews.in): മുസ്‌ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന ഭാരവാഹികളുടെ ജില്ലാ പര്യടനങ്ങൾക്ക് കാസർകോട് തുടക്കമായി. കാസർഗോഡ് ടി.എ ഇബ്രാഹിം സ്മാരക മന്ദിരത്തിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ അദ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ക്യാമ്പയിൻകാര്യങ്ങൾ വിശദീകരിച്ചു. ജൂലൈ ഒന്ന് മുതൽ പത്ത് വരെയാണ് മെമ്പർഷിപ് വിതരണം നടക്കുന്നത്. ചടങ്ങിൽ യൂത്ത് ലീഗ് ആസ്ഥാന മന്ദിരത്തിന്റെ ഫണ്ട് ജില്ലാ മണ്ഡലം ഭാരവാഹികളിൽ നിന്ന് മുനവ്വറലി തങ്ങൾ ഏറ്റുവാങ്ങി.

മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൾ റഹ്മാൻ, വൈസ് പ്രസിഡന്റ് ടി ഇ അബ്ദുല്ല, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ സുബൈർ, സെക്രട്ടറിമാരായ വി.വി മുഹമ്മദലി,എ.കെ.എം അഷ്റഫ്, ജില്ലാ ജനറൽ സെക്രട്ടറി ടി.ഡി കബീർ, യൂസുഫ് ഉളുവാർ, എം.എ നജീബ്, അസീസ് കളത്തൂർ, നൗഷാദ് കൊത്തിക്കാൽ, നിസാം പട്ടേൽ, സൈഫുള്ള തങ്ങൾ, സഹീർ ആസിഫ്, ഹാരിസ് തൊട്ടി, ശംസുദ്ധീൻ കൊളവയൽ, എം.സി ശിഹാബ് മാസ്റ്റർ, റഹ്മാൻ ഗോൾഡൻ, സിദ്ധീഖ് സന്തോഷ്നഗർ, റഹൂഫ് ബാവിക്കര, കെ.കെ ബദ്റുദ്ധീൻ, സഹീദ് വലിയപറമ്പ, അനസ് എതൃത്തോട്, ഇർഷാദ് മൊഗ്രാൽ പ്രസംഗിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here