ഗോമാംസം കടത്തിയെന്ന് ആരോപിച്ച് യുവാക്കളെ മര്‍ദ്ദിച്ചു; രണ്ട് പേര്‍ പിടിയില്‍

0
370

ഗുരുഗ്രാം(www.mediavisionnews.in): ഗോമാംസം കടത്തിയെന്ന് ആരോപിച്ച് ഹരിയാനയിലെ ഗുരുഗ്രാമില്‍ രണ്ട് യുവാക്കള്‍ക്ക് മര്‍ദ്ദനം. ഗോ സംരക്ഷകരെന്ന് അവകാശപ്പെടുന്ന ഒരു സംഘമാണ് മര്‍ദ്ദിച്ചതെന്ന് യുവാക്കള്‍ പറഞ്ഞു.

സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം തുടങ്ങിയെന്നും ഇറച്ചി പരിശോധനയ്ക്കയച്ചെന്നും പോലീസ് അറിയിച്ചു.ഷഹില്‍ അഹമ്മദ്, തായിദ് എന്നിവരാണ് ആക്രമണത്തിനിരയായത്. വാഹനങ്ങള്‍ക്കുള്ളില്‍ ഗോമാംസം കണ്ട് അക്രമി സംഘം അഹ്മദിനെയും തായിദിനെയും ആക്രമിക്കുകയായിരുന്നു.ആക്രമണത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട രണ്ട് പേര്‍ക്ക് വേണ്ടി പൊലീസ് തെരച്ചില്‍ നടത്തുകയാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here