കനത്ത മഴ തുടരുന്നു; പൂണെയില്‍ മതില്‍ ഇടിഞ്ഞുവീണ് 17 പേര്‍ മരിച്ചു

0
398

പൂണെ (www.mediavisionnews.in): പൂണെയില്‍ ഒരു കെട്ടിടത്തിന്റെ മതിലിടിഞ്ഞ് വീണ് 17 ഓളം പേര്‍ മരിച്ചു. പുണെയിലെ കോന്ദ്വ മേഖലയില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അപകടം. തൊട്ടടുത്തുള്ള കുടിലുകള്‍ക്ക് മുകളിലേക്കാണ് മതിലിടിഞ്ഞ് വീണത്. കനത്തെ മഴയെ തുടര്‍ന്ന് അറുപത് അടിയോളം ഉയരമുള്ള മതിലാണ് തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.

രണ്ട് മൂന്ന് പേര്‍ ഇപ്പോഴും ഇവിടെ കുടുങ്ങി കിടക്കുന്നുണ്ട്. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.മരിച്ചവരില്‍ ഒരു സ്ത്രീയും നാല് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന്അധികൃതര്‍ അറിയിച്ചു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്തനിവാരണ സേന സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ബിഹാര്‍, ബംഗാള്‍ സ്വദേശികളായ തൊഴിലാളികളാണ് അപകടത്തില്‍പ്പെടവരെന്ന് പുണെ ജില്ലാ കളക്ടര്‍ നവല്‍ കിഷോര്‍ അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here