കത്വ കേസ്:വിധിയില്‍ മുസ്‌ലിം യൂത്ത് ലീഗിനും അഭിമാനിക്കാനേറെ

0
169

ദില്ലി (www.mediavisionnews.in) : ജമ്മു കശ്മീരിലെ കത്വയില്‍ പത്ത് വയസ്സുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു കൊന്ന കേസില്‍ ഇന്ന് പഠാന്‍കോട്ട് കോടതി വിധി പറഞ്ഞപ്പോള്‍, മുസ്‌ലിം യൂത്ത് ലീഗിനും അഭിമാനിക്കാനേറെ. ആദ്യ ഘട്ടത്തില്‍ത്തന്നെ കുടുംബത്തിന് ആശ്വാസവും പിന്തുണയും നല്‍കാനെത്തിയവരില്‍ യൂത്ത് ലീഗിന്റെ ദേശീയ സമിതി പ്രതിനിധികളും ഉണ്ടായിരുന്നു.

പിന്നീട് കേസില്‍ കുടുംബത്തിന് വേണ്ട സാമ്പത്തിക, നിയമ സഹായങ്ങളും ധൈര്യവും നല്‍കി മുന്നോട്ട് കൊണ്ടുപോയതില്‍ യൂത്ത് ലീഗ് നിര്‍ണായക പങ്ക്‌വഹിച്ചു. കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷക സംഘത്തിന് എല്ലാ സഹായവും നല്‍കിയത് മുസ്‌ലിം യൂത്ത് ലീഗ് ആയിരുന്നു. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ അഭിഭാഷക സംഘത്തോടൊപ്പം സജീവമായി ഉണ്ടായിരുന്നു. 

‘മുസ്‌ലിം യൂത്ത് ലീഗിനെ അഭിനന്ദിച്ചാല്‍ അത് മതിയാകാതെ വരും. അവര്‍ ആ കുടുംബത്തിന് ചെയ്ത സഹായങ്ങള്‍ അത്രയേറെയുണ്ട്. കേസിന്റെ ഓരോ ഘട്ടത്തിലും അതോടൊപ്പം നിന്ന യൂത്ത് ലീഗ് സംഘം ഇപ്പോഴും കേസിന്റെ വിധി കേള്‍ക്കാനും പഠാന്‍കോട്ടില്‍ എത്തിയിട്ടുണ്ട്. അത് തന്നെ അവരുടെ ആത്മാര്‍ത്ഥത തെളിയിക്കുന്നു,-കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷക സംഘത്തിന് നേതൃത്വം നല്‍കിയ അഡ്വ. മുബീന്‍ ഫറൂഖി പറഞ്ഞു. 

യൂത്ത് ലീഗിന് വേണ്ടി കത്വ കേസ് ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയതില്‍ പ്രധാനി മലയാളിയായ ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ ആണ്. 

‘കേസിനെ കുറിച്ച് അറിഞ്ഞ ആദ്യ ഘട്ടത്തില്‍ തന്നെ ഞങ്ങള്‍ കുടുംബത്തിനെ സഹായിക്കാന്‍ പോയിരുന്നു. കേസ് വാദിക്കാന്‍ ആവശ്യമായ സാമ്പത്തിക സഹായം നല്‍കാമെന്നാണ് അന്ന് ആ കുടുംബത്തെ അറിയിച്ചത്. പിന്നീട് കേസ് പഠാന്‍കോട്ടിലേക്ക് മാറ്റിയതോടെ നേരത്തെ പെണ്‍കുട്ടിയ്ക്ക് വേണ്ടി നിലയുറപ്പിച്ച ദീപിക സിംഗിന് അത്രയും ദൂരത്തേക്ക് വരുന്നത് ബുദ്ധിമുട്ടേറിയ ഒന്നായി.

ഇതോടെ അഭിഭാഷകന്‍ മാറുകയും നിയമസഹായത്തിന് സാമ്പത്തിക സഹായം ആവശ്യമായി വരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് യൂത്ത് ലീഗ് കുടുംബത്തിന് വേണ്ടി മുന്നില്‍ നിന്നത്. കുടുംബത്തിന് എല്ലാവിധ സാമ്പത്തിക സഹായങ്ങളും ലഭ്യമാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്’- സുബൈര്‍ പറഞ്ഞു.

‘മുബീന്‍ ഫാറൂഖിയെ കുടുംബം കേസ് ഏല്‍പ്പിച്ചപ്പോള്‍ അദ്ദേഹത്തെ സഹായിക്കാന്‍ രണ്ട് അഭിഭാഷകരെ ഞങ്ങള്‍ തയ്യാറാക്കിയിരുന്നു. സീനീയര്‍ അഭിഭാഷകരായ കെകെ പുരി, ഹര്‍ഭജന്‍ സിങ് എന്നിവരെ കുടുംബത്തിന് ലഭ്യമാക്കിയത് ഞങ്ങളാണ്. കേസിന്റെ ഓരോ ഘട്ടത്തിലും കുടുംബത്തിന് മാനസികമായ പിന്തുണ നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട’-സുബൈര്‍ പറഞ്ഞു.

‘പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത് കൊണ്ട് കേസ് ഇവിടെ അവസാനിക്കില്ല. ഇതില്‍ മേല്‍ക്കോടതിയില്‍ അപ്പീലുണ്ടാകും. ഇനിയും വാദം തുടരും. ഓരോ ഘട്ടത്തിലും കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ കുടുംബത്തിന് എല്ലാ സഹായവും നല്‍കാന്‍ ഞങ്ങളുണ്ടാകും. ഒരിക്കലും കേസില്‍ നിന്ന് പിന്മാറില്ല. സാമ്പത്തികവും നിയമപരവുമായ എല്ലാ സഹായങ്ങളും കുടുംബത്തിന് ലഭിക്കുന്നുവെന്ന് നേരിട്ടുറപ്പാക്കും’-സുബൈര്‍ പറയുന്നു.


മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here