ഉപ്പളയിൽ ഗതാഗതക്കുരുക്ക് രൂക്ഷം നിയന്ത്രിക്കാൻ നടപടികളില്ല

0
160

ഉപ്പള (www.mediavisionnews.in)  ഉപ്പള ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു. ഗതാഗതതടസ്സം മൂലം വിവിധ ആവശ്യങ്ങൾക്കായി ടൗണിലെത്തുന്നവരും വിദ്യാർഥികളും യാത്രക്കാരുമെല്ലാം ബുദ്ധിമുട്ടുകയാണ്. ഗതാഗത നിയന്ത്രണത്തിന് സ്ഥിരമായ സംവിധാനമില്ലാത്തത് പ്രശ്നം രൂക്ഷമാക്കുന്നു.

വാഹന പാർക്കിങ്ങിന് സൗകര്യമില്ലാത്തതും ടൗണിൽ റോഡിന് ഇരുവശവും വാഹനങ്ങൾ അനധികൃതമായി നിർത്തിയിടുന്നതും ഗതാഗതതടസ്സമുണ്ടാക്കുന്നു. പൈവളിഗെ, മീഞ്ച, മംഗൽപാടി, മഞ്ചേശ്വരം പഞ്ചായത്തുകളുടെ പ്രധാന വാണിജ്യകേന്ദ്രം കൂടിയാണ് ഉപ്പള ടൗൺ.

മഞ്ചേശ്വരം താലൂക്ക് ആസ്ഥാനംകൂടിയായ ഇവിടെ സർക്കാർ സേവനങ്ങൾക്കും റെയിൽവേ സ്റ്റേഷനിലേക്കുമെല്ലാമായി നൂറുകണക്കിനാളുകളാണ് ദിനംപ്രതി എത്തിച്ചേരുന്നത്. കൈക്കമ്പ ജങ്ഷൻ മുതൽ ഉപ്പള ബസ് സ്റ്റാൻഡ് വരെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്.

മിക്ക ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും ഗതാഗതസ്തംഭനം സാധാരണമാണ്. രോഗികളേയുംകൊണ്ട്‌ പോകുന്ന ആംബുലൻസുകളും സ്കൂൾ വാഹനങ്ങളും കുരുക്കിൽപ്പെട്ട് വലയുന്നത് പതിവാണ്. വാഹനത്തിരക്ക് കാരണം കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനും പ്രയാസമാണ്.

ഗതാഗതതടസ്സമുണ്ടാകുമ്പോൾ പോലീസും നാട്ടുകാരും ചേർന്നാണ് പലപ്പോഴും നിയന്ത്രിക്കുന്നത്. ട്രാഫിക് സംവിധാനം ഏർപ്പെടുത്തുകയൊ, ഡിവൈഡറുകൾ സ്ഥാപിക്കുകയൊചെയ്താൽ മാത്രമേ ഇതിന് പരിഹാരമാകൂ. ഉപ്പള ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരംകാണണമെന്നത് വ്യാപാരികളുടെയും നാട്ടുകാരുടെയും ഏറെക്കാലത്തെ ആവശ്യമാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here